ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യയ്‌ക്ക് ജയം. രണ്ട് റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 244 റൺസെടുത്തു. ടീം വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 114 പന്തിൽ നിന്നും 103 റൺസ് നേടി ടോപ്പ് സ്‌കോററായി.
മറുപടി ബാറ്റിംഗിൽ ശക്തമായി തിരിച്ചടിക്കാൻ ശ്രമിച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 242 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റൻ സുൻ ലൂസ് 94 റൺസെടുത്ത് പൊരുതി. ദക്ഷിണാഫ്രിക്കയുടെ നാല് വിക്കറ്റ് വീഴ്‌ത്തിയ രാജേശ്വരി ഗെയ്ക്വാദാണ് ഇന്ത്യൻ ബൗളിങ് നിരയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചത്.
മത്സരത്തിനിടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഓപ്പണിങ് ബാറ്റർ സ്മൃതി മന്ദാനയ്‌ക്ക് പരിക്കേറ്റിരുന്നു. 23 പന്തിൽ 12 റൺസെടുത്ത് നിൽക്കെയാണ് മന്ദാനയ്‌ക്ക് പരിക്ക് പറ്റിയത്. ഇതിനെ തുടർന്ന് താരം ബാറ്റിങ് പൂർത്തിയാത്താതെ മടങ്ങി.
The left-hander retired hurt minutes after she was hit on the helmet by a bouncer, and didn't take the field to start South Africa's innings 👇https://t.co/kt0zlYXEeu
— ICC (@ICC) February 27, 2022
ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഷബ്‌നീം ഇസ്മയിലിന്റെ ബൗൺസർ ഹെൽമറ്റിൽ കൊണ്ടാണ് മന്ദാനയ്‌ക്ക് പരിക്കേറ്റത്. വൈദ്യ പരിശോധനയ്‌ക്ക് ശേഷമാണ് മന്ദാന ഇന്നിങ്‌സ് പൂർത്തിയാക്കാതെ മടങ്ങിയത്. താരത്തിന് മറ്റ് പ്രശ്‌നങ്ങളില്ലെന്നും മുൻകരുതൽ എന്ന നിലയിലാണ് മടങ്ങിയതെന്നും അധികൃതർ അറിയിച്ചു.
















Comments