ലക്‌നൗ : വരാണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്‌ക്കായി ഉത്തർപ്രദേശിൽ എത്തിയതാണ് അദ്ദേഹം. ക്ഷേത്രത്തിൽ വിവിധ പൂജകളും നടത്തിയാണ് പ്രധാനമന്ത്രി മടങ്ങിയത്.
രാവിലെയോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. ചന്ദനകളർ വസ്ത്രം ധരിച്ചെത്തിയ അദ്ദേഹം ഗംഗാനദിയിൽ സ്‌നാനം നടത്തിയ ശേഷമാണ് ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. ഗംഗാജലം, ചന്ദനം, ഭസ്മം, പാൽ എന്നിവ പ്രധാനമന്ത്രി കാഴ്ചവച്ചു. രാവിലെ ശൃംഗാർ, ആരതി എന്നീ പൂജകൾ നടത്തിയ ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. വൈകീട്ട് ആറ് മണിയ്‌ക്ക് വീണ്ടും ക്ഷേത്രത്തിൽ എത്തിയ പ്രധാനമന്ത്രി ഗംഗാ ആരതിയും ദർശിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ പ്രധാനമന്ത്രി കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിൽ എത്തിയത്. ഒരു ദിവസം മുഴുവനും കാശിയിൽ ചിലവഴിച്ച പ്രധാനമന്ത്രി വിവിധ പൂജകളിലും പങ്കെടുത്തു. 339 കോടി രൂപ ചിലവിട്ടാണ് കേന്ദ്രസർക്കാർ കാശിവിശ്വനാഥ ഇടനാഴി നിർമ്മിച്ചത്.
അതേസമയം കാശിവിശ്വനാഥ ക്ഷേത്രത്തിന് പുറമേ കാല ഭൈരവ ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തി. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്കായാണ് പ്രധാനമന്ത്രി ഉത്തർപ്രദേശിൽ എത്തിയത്.
















Comments