ഹൈദരാബാദ് : ഷംഷാബാദ് വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. ദുബായ് സ്വദേശിനിയെയാണ് സുരക്ഷാ പരിശോധനയ്‌ക്കിടെ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ഇവരിൽ നിന്നും 18 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.
സ്വർണം മുത്തുകളാക്കി ബുർഖയിൽ തുന്നിച്ചേർത്താണ് യുവതി കടത്താൻ ശ്രമിച്ചത്. പിടിക്കപ്പെടാതിരിക്കാൻ മുത്തുകൾക്ക് മുകളിലായി റോഡിയം പൊതിഞ്ഞിരുന്നു. യുവതിയുടെ പെരുമാറ്റം കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട നിർണായക വിവരം ലഭിച്ചത്.
350 ഗ്രാം സ്വർണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. സംഭവത്തിൽ ഇവർക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments