ന്യൂയോർക്ക്: ഇന്ത്യൻ ജനതയുടെ സുരക്ഷ പരമപ്രധാനമാണ്. അവരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ ഇന്ത്യ നടത്തുന്ന ഒഴിപ്പിക്കൽ നടപടിക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യ എന്നും വൃദ്ധരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്ന രാജ്യമാണ്. ആഗോള തലത്തിൽ മാനുഷികമൂല്യങ്ങൾ സംരക്ഷിക്കപ്പെടുക തന്നെവേണമെന്നും ഇന്ത്യൻ പ്രതിനിധി ടി.എസ്.തിരുമൂർത്തി സഭയിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുരാജ്യങ്ങളുമായി സംസാരിച്ച വാക്കുകൾ സഭയ്‌ക്ക് മുമ്പാകെ വെച്ചുകൊണ്ടാണ് തിരുമൂർത്തി പ്രസംഗം ആരംഭിച്ചത്.
യുക്രെയ്‌നിലെ സ്ഥിതി ഗതി അനുദിനം വഷളാകുന്നതിൽ ആതിവ ദു:ഖവും ആശങ്കയും ഇന്ത്യ രേഖപ്പെടുത്തുന്നതായി തിരുമൂർത്തി പറഞ്ഞു. എത്രയും വേഗം വെടിനിർത്തൽ പ്രഖ്യാപിക്കപ്പെടണം. ഒപ്പം ജനങ്ങളുടെ പ്രതിസന്ധികൾ ഉടൻ പരിഹരിക്കാൻ തയ്യാറാകണമെന്നും ഇന്ത്യൻ പ്രതിനിധി ടി.എസ്.തിരുമൂർത്തി ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടേയും ഭരണാധികാരികളുമായി ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ സംഭാഷണത്തേയും തിരുമൂർത്തി സഭയ്‌ക്ക് മുമ്പാകെ വെച്ചു.
രാജ്യങ്ങൾക്കിടയിലെ അസ്വാരസ്യവും തെറ്റിദ്ധാരണകളും പരസ്പരം സംസാരിച്ചാണ് പരിഹരിക്കേണ്ടത്. ഐക്യരാഷ്‌ട്രസഭയുടെ ലോകസമാധാന നയങ്ങൾ അക്ഷരംപ്രതി പാലിക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാദ്ധ്യതയുണ്ട്. രാജ്യങ്ങളുടെ അഖണ്ഡതയും അതിർത്തി സംരക്ഷണവും പരസ്പര ബാദ്ധ്യതയാണെന്നും മറക്കരുതെന്നും തിരുമൂർത്തി ഓർമ്മിപ്പിച്ചു.
യുദ്ധഭൂമിയിലെ വേദന സമാനതകളില്ലാത്തതാണെന്നും യുക്രെയ്‌നിലെ ജനങ്ങൾക്കായി എല്ലാ സഹായവും നൽകും. മരുന്നും മറ്റ് അവശ്യ വസ്തുക്കളും നാളെ എത്തിക്കുമെന്ന് ഉറപ്പു നൽകിയ ഇന്ത്യ ജീവകാരുണ്യപ്രവർത്തനത്തിൽ ഊർജ്ജിതമായി ഇടപെടുമെന്നും സഭയെ അറിയിച്ചു.
















Comments