കച്ചാ ബദാം എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഭൂപൻ ഭാട്യകറിന് കാറപകടത്തിൽ പരിക്ക്. അടുത്തിടെ വാങ്ങിയ കാറിൽ ഡ്രൈവിങ് പരിശീലിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഉടൻ തന്നെ ഭൂപനെ സമീപത്തുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നെഞ്ചിനാണ് പരിക്കേറ്റിരിക്കുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ബദാം വിറ്റ് ഉപജീവനം നടത്തിയിരുന്ന ഭൂപൻ, കച്ചാ ബദാം എന്ന ഗാനത്തിലൂടെയാണ് പ്രശസ്തനാകുന്നത്. ആളുകളെ ആകർഷിക്കുന്നതിന് വേണ്ടി പാടിയ പാട്ട് ആരോ ഷൂട്ട് ചെയ്ത് സമൂഹമാദ്ധ്യമത്തിൽ പങ്കു വച്ചതോടെയാണ് കച്ചാബദാം പാട്ടും, ഭൂപൻ ഭാട്യകറും വൈറലായത്. പാട്ട് വൈറലായതോടെ ഇദ്ദേഹത്തിന്റെ ജീവിതവും മാറി മറിഞ്ഞു.
കച്ചാബദാം റീമിക്‌സിന് 50 മില്ല്യണിലധികം കാഴ്‌ച്ചക്കാരെയാണ് ലഭിച്ചത്. പാട്ടിന് റോയൽറ്റിയായി മൂന്ന് ലക്ഷം രൂപയാണ് മ്യൂസിക് കമ്പനി നൽകിയത്. ഇനി ബദാം വിൽപ്പനയ്‌ക്ക് പോകുന്നില്ലെന്ന തീരുമാനത്തിലായിരുന്നു ഭൂപൻ. അതിനിടെയാണ് അപകടം സംഭവിക്കുന്നത്. പശ്ചിമബംഗാളിലെ കൂറൽജുരി ഗ്രാമവാസിയാണ് ഭൂപൻ. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം ഭൂപന്റെ വരുമാനത്തെ ആശ്രയിച്ചായിരുന്നു മുന്നോട്ട് പോയിരുന്നത്.
Comments