ന്യൂഡൽഹി: മഹാശിവരാത്രി ദിനമായ ഇന്ന് രാജ്യത്തുള്ള എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി. ഏവർക്കും മംഗളങ്ങൾ വന്നുഭവിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്.
‘മഹാശിവരാത്രിയുടെ ഈ പുണ്യദിനത്തിൽ ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ദേവാധി ദേവനായ മഹാദേവന്റെ അനുഗ്രഹാശിസ്സുകൾ ഏവർക്കും ഉണ്ടാവട്ടെ. ഓം നമഃ ശിവായ’ എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ശിവാലയങ്ങളിൽ വളരെ വിപുലമായ രീതിയിലാണ് ഭക്തർ ശിവരാത്രി ആഘോഷിക്കുന്നത്. പുലർച്ചെ മുതൽ തന്നെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുലർച്ചെ തന്നെ ഗോരഖ്നാഥ് ക്ഷേത്രത്തിലെത്തി പൂജാകർമ്മങ്ങളിൽ പങ്കെടുത്തു.
മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസമാണ് മഹാശിവരാത്രി. ലോകൈകനാഥനായ പരമശിവനു വേണ്ടി പാർവതീദേവി ഉറക്കമിളച്ചു പ്രാർത്ഥിച്ച രാത്രിയെന്നാണ് സങ്കൽപ്പം.
Comments