മോസ്‌കോ: യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആറാം ദിവസത്തിലെത്തി നിൽക്കുമ്പോൾ പരസ്പരം പഴി ചാരി ഇരു രാജ്യങ്ങളും.ഗുരുതര ആരോപണമാണ് റഷ്യ യുക്രെയ്‌ന് നേരെ ഉയർത്തിയിരിക്കുന്നത്.
സൈനികരല്ലാത്ത സാധാരണക്കാരെ മനുഷ്യ കവചമാക്കിയാണ് യുക്രെയൻ യുദ്ധത്തിനിറങ്ങിയിരിക്കുന്നതെന്ന് റഷ്യ ആരോപിച്ചു. യുക്രെയ്‌നിലെ മേഖലകൾ റഷ്യ പിടിച്ചടക്കില്ലെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കുമെന്നും റഷ്യ വ്യക്തമാക്കി. യുക്രെയ്‌നിലെ സൈനിക താവളങ്ങൾക്ക് നേരെ മാത്രമാണ് തങ്ങളുടെ ആക്രമണമെന്നും റഷ്യ കൂട്ടിച്ചേർത്തു.
റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയ്ഗുവിൻേതാണ് പ്രസ്താവന.യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ യുക്രെയ്‌നിലെ സാധാരണക്കാരെ റഷ്യക്കെതിരായി യുദ്ധത്തിന് ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
















Comments