കീവ്: യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള യുക്രെയ്‌നിന്റെ അപേക്ഷ യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് നടപടികളുടെ ഭാഗമായി വോട്ടെടുപ്പ് നടക്കുമെന്നാണ് വിവരം. യൂറോപ്യൻ യൂണിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് യുക്രെയ്ൻ പ്രസിഡൻറ് വൊളോഡിമർ സെലെൻസ്‌കി സംസാരിച്ചതിന് പിന്നാലെയാണ് നടപടി.

റഷ്യയുടെ ആക്രമണത്തിന് പകരമായി യുക്രെയ്നിലെ ജനങ്ങൾ വലിയ വിലയാണ് നൽകുന്നത്. ഖാർകിവ് നഗരത്തിൽ രാവിലെ ക്രൂയിസ് മിസൈലുകളാണ് പതിച്ചതെന്നും ഏറ്റവുമധികം സർവകലാശാലകളുള്ള നഗരമാണ് ഖാർകീവെന്നും സെലൻസ്‌കി ഓർമിപ്പിച്ചു. സ്വന്തം ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി മാത്രമാണ് ഞങ്ങൾ പോരാടുന്നത്. യുക്രെയ്‌നുമുണ്ടെങ്കിൽ യൂറോപ്യൻ യൂണിയൻ കൂടുതൽ ശക്തമാകും. യൂറോപ്യൻ യൂണിയൻ ഇല്ലെങ്കിൽ യുക്രെയ്ൻ ഒന്നുമല്ലാതകുമെന്നും സെലൻസ്‌കി യുറോപ്യൻ പാർലമെന്റിൽ പറഞ്ഞു.
യുക്രെയ്‌ന്റെ സ്വാതന്ത്ര്യ ചത്വരം അവർ തകർത്തു. പക്ഷേ യുക്രെയ്‌നെ തകർക്കാൻ ആർക്കും കഴിയില്ല. കാരണം ഇത് യുക്രെയ്‌നികളാണ്.. യൂറോപ്യൻമാരാണെന്നും കരുത്തരാണെന്നും ഞങ്ങൾ തെളിയിച്ചു. ഞങ്ങൾക്കൊപ്പമുണ്ടെന്ന് യൂറോപ്യൻ രാജ്യങ്ങൾ തെളിയിക്കണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടിരുന്നു.
















Comments