ഹരിയാനയുടെ മണ്ണിൽ നിന്ന് സിംഹങ്ങൾ അപ്രത്യക്ഷമായത് എങ്ങനെയാണ് ? ഒരുകാലത്ത് ഇന്ത്യൻ കാടുകളിലെ നിറസാന്നിദ്ധ്യമായിരുന്ന ഏഷ്യൻ സിംഹങ്ങൾ ഗുജറാത്തിലെ ഗിർ വനങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോയത് എന്തുകൊണ്ട് ? ഇണകളും കുട്ടികളുമായി ഇന്ത്യൻ കാടുകൾ അടക്കിവാണിരുന്ന മൃഗരാജന്മാർക്ക് വംശനാശം നേരിട്ടത് എന്തുകൊണ്ടാണ് ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഇന്ത്യൻ ജനതയെ ഞെട്ടിക്കുന്നതാണ്. രാജ്യത്തിന്റെ അളവറ്റ സമ്പത്ത് കൊള്ളയടിച്ച ബ്രിട്ടീഷ് അധിനിവേശം ഇന്ത്യയുടെ വന്യ ജീവി സമ്പത്തിനേയും ഇല്ലാതാക്കി എന്നത് ദുഖകരമായ ഞെട്ടിക്കുന്ന സത്യമാണ് . ഹരിയാനയിൽ വിഹരിച്ചിരുന്ന സിംഹങ്ങളെ കേവലം മുപ്പത് വർഷങ്ങൾ കൊണ്ടാണ് ബ്രിട്ടീഷുകാർ ഇല്ലാതാക്കിയതെന്ന് ഇമ്പീരിയൽ ഗസറ്റ് സാക്ഷ്യപ്പെടുത്തുന്നു.
വന്യജീവി സംരക്ഷകനും ചരിത്രകാരനുമായ റാസ കാസ്മി ജേണൽ ഓഫ് ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് സിംഹങ്ങളെ ബ്രീട്ടീഷുകാർ കൊന്നൊടുക്കിയതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ വെളിപ്പെടുത്തുന്നത്. ലോക്ഡൗൺ കാലത്ത് അദ്ദേഹം നടത്തിയ പഠനം ഇന്ത്യയിലെ സിംഹ സമ്പത്ത് എങ്ങനെ നഷ്ടപ്പെട്ടു എന്നതിന് വിശദീകരണം നൽകുന്നു.
പഠനമനുസരിച്ച് ബ്രിട്ടീഷുകാർ ഹരിയാന പിടിച്ചടക്കിയ നാളുകളിൽ തന്നെ അവർ ഇന്ത്യൻ സിംഹങ്ങളിൽ കണ്ണുവെച്ചിരുന്നു. ഇന്ത്യയിലെ സിംഹങ്ങളുടെ ഗാംഭീര്യവും ആകാരവെടിവും ബ്രിട്ടീഷുകാരെ അത്ഭുതപ്പെടുത്തി എന്ന് വേണം പറയാൻ. അക്കാരണത്താൽ തന്നെ സിംഹങ്ങളെ വേട്ടയാടുന്നത് ധൈര്യത്തിന്റെ പ്രതീകമായി മാറി. സിംഹങ്ങളെ വേട്ടയാടിയതിന്റെ കണക്ക് പരസ്പരം പറഞ്ഞ് അവർ നിർവൃതി പൂണ്ടു. വീടുകളിൽ ഓമന മൃഗങ്ങളായിവരെ ബ്രിട്ടീഷുകാർ സിംഹങ്ങളെ വളർത്തിയിരുന്നുവത്രേ.
സിംഹവേട്ടയുടെ പേരിൽ ബ്രിട്ടീഷുകാർ നടത്തിയ ഒരുകൊടുംപാതകത്തെക്കുറിച്ച് കാസ്മി രേഖപ്പെടുത്തിയിട്ടുണ്ട്. അത് വായിച്ചാൽ കണ്ണ് നനയാത്താവരായി ആരും ഉണ്ടാകില്ല. ആരുടെയും നെഞ്ചൊന്ന് പിടയും… പുൽമേടുകളിൽ വിശ്രമിക്കുകയായിരുന്ന ഒരു ജോഡി സിംഹത്തെ അ്രതികൂരമായി കൊന്ന കഥയാണത്. അഞ്ച് കുതിരപ്പടയാളികളുമായി ഹരിയാനയിലെ കാടുകളിൽ വേട്ടക്കിറങ്ങിയതായിരുന്നു ബ്രിട്ടീഷുകാർ. ഒരു കാട്ടുപന്നിയെ ഭക്ഷിച്ച ശേഷം വിശ്രമിക്കുകയായിരുന്നു ഒരു ആൺസിംഹത്തെയും ഒരുപെൺസിംഹത്തെയും വേട്ടക്കാർ കാണുന്നു. സിംഹങ്ങളെ ഭയപ്പെടുത്താനായി ഉണങ്ങിയ പുൽമേടിന് ബ്രിട്ടീഷുകാർ തീ കൊടുത്തു. ആളിപ്പർന്ന അഗ്‌നിയിൽ വെന്തുരുകി കൂട്ടത്തിലെ സിംഹിയുടെ ജീവൻ നഷ്ടപ്പെട്ടു. തീപൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടും ആൺസിംഹം കുതിരപ്പടയാളികളെ നേരിട്ടു. ശക്തമായി പൊരുതിയെങ്കിലും ക്രൂരൻമാരായ മനുഷ്യരുടെ മുന്നിൽ അവനും തോറ്റ് പോയി. പ്രിയപ്പെട്ടവളുടെ കൂടെ അവനും യാത്രയായി….. തന്നെയും തന്റെ കുടുംബത്തിന്റേയും ജീവിതം ഇല്ലാതാക്കിയവരെ മാരകമായി മുറിവേൽപ്പിച്ചാണ് സിംഹം വിടവാങ്ങിയത്. ഈ രീതിയിൽ പുൽമേടുകൾ കത്തിച്ച് സിംഹങ്ങളെ ഉണർത്തി വേട്ടയാടുന്ന ക്രൂര വിനോദവും ബ്രിട്ടീഷുകാരുടെ മാത്രം രീതിയായിരുന്നു.
ഡൽഹി കമ്മീഷണറായിരുന്ന വില്യം ഫ്രേസറിന്റെ ഇളയ സഹോദരനായിരുന്ന അലക്ക് ഫ്രേസർ വനത്തിൽ നിന്ന് രണ്ട് സിംഹങ്ങളെ പിടികൂടി ഡൽഹിയിൽ വളർത്തിയിരുന്നതായി ചരിത്രഖേകൾ പറയുന്നു. 1809 നും 1823 നും ഇടയിൽ മാത്രം ഹരിയാനയിൽ വേട്ടക്കാരുടെ കണ്ണിൽപ്പെട്ടത് 129 സിംഹങ്ങളെയാണ്. ഇവയിൽ 109 നെയും അവർ നിഷ്‌കരുണം കൊന്നുതള്ളി. 1810 നും 1810 നും ഇടയ്‌ക്കുള്ള അഞ്ച് വർഷം കൊണ്ട് ബ്രിട്ടീഷുകാരുടെ ക്രൂര വേട്ടയ്‌ക്കിരയായത് 80 കടുവകളാണ് എന്നത് ഞെട്ടിക്കുന്ന സത്യം.
വേട്ട സമയത്ത് കൊന്നുതള്ളുന്ന സിംഹകുഞ്ഞുങ്ങൾ ഇതിലുമിരട്ടിയാണ്. ബ്രീട്ടീഷുകാരുടെ വേട്ട അനുകരിച്ച് പ്രദേശത്തെ രാജാക്കൻമാരും നാട്ടുപ്രമാണിമാരും സിംഹങ്ങളെ വേട്ടയാടിയെന്നും ചരിത്രരേഖകൾ ചൂണ്ടിക്കാണിക്കുന്നു. കണക്കുകൾക്കപ്പുറമാണ് കൊന്നുതള്ളിയ സിംഹങ്ങളുടെ എണ്ണം എന്ന് കസ്മി പറയുന്നു. എന്നാൽ ചൂഷണങ്ങളെ എന്നും മറച്ചുപിടിച്ചിരുന്ന ബ്രിട്ടീഷുകാർ തങ്ങളുടെ ക്രൂരവേട്ടകളും പുറത്ത് വിടാതെ സൂക്ഷിച്ചു എന്നത് ചരിത്രം.
Comments