ന്യൂഡൽഹി : രാജ്യത്തെ കൊറോണ പ്രതിദിന കേസുകളിൽ തുടർച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7554 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 14,123 പേർ രോഗമുക്തി നേടുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിടെ കൊറോണയെ തുടർന്നുള്ള 223 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 5,14,246 ആയി ഉയർന്നു. കൊറോണ വ്യാപനം ആരംഭിച്ചതിന് ശേഷം ഇതുവരെ 85,680 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്തെ സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയായി തുടരുകയാണ്. നിലവിൽ 85,680 പേരാണ് കൊറോണയെ തുടർന്ന് ചികിത്സയിലുള്ളത്. കൊറോണ രോഗമുക്തരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സജീവ കേസുകളുടെ എണ്ണം വീണ്ടും കുറയും.
കൊറോണ പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 17.77 കോടി പേർക്കാണ് വാക്‌സിൻ വിതരണം ചെയ്തത്. ഇന്നലെ മാത്രം 8,55,862 വാക്‌സിൻ ഡോസുകൾ നൽകി.
Comments