തിരുവനന്തപുരം: കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ ദമ്പതിമാരുടെ കുഞ്ഞ് ഏറ്റെടുക്കാൻ ആരുമില്ലാതെ അനാഥയായി. ഇന്നലെ ആത്മഹത്യ ചെയ്ത തിരുപുറം പുലവംഗൽ കെഎൽ ഭവനിൽ ഷിജു സ്റ്റീഫൻ,ഭാര്യ കാരോട് മാറാടി പൊറ്റവീട്ടിൽ പ്രമീള എന്നിവരുടെ കുഞ്ഞാണ് ഏറ്റെടുക്കാൻ ആരുമില്ലാതെ അനാഥയായത്.
20 ദിവസം മാത്രമുള്ള കുഞ്ഞിനെ ഏറ്റെടുക്കാതെ ബന്ധുക്കൾ തയ്യാറായില്ല.മൃതദേഹങ്ങൾ ഏറ്റെടുത്ത ദമ്പതികളുടെ ബന്ധുക്കൾ കുഞ്ഞിനെ വേണ്ടെന്ന് പറയുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധമൂലം ആത്മഹത്യ ദമ്പതികൾ കുഞ്ഞിന് പേര് പോലും നൽകിയിരുന്നില്ല. പോലീസ് പരിശോധനയ്‌ക്കിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞിരുന്നുവെങ്കിലും ആരുടേയും കരളലിഞ്ഞില്ല.
ആത്മഹത്യ ചെയ്ത വീട്ടിൽ സ്ത്രീകളാരും കയറാൻ കൂട്ടാക്കാത്തിനെ തുടർന്ന് അടുത്ത വാർഡിലെ വനിതാ കൗൺസിലറായ സൗമ്യയെ പോലീസ് വിളിച്ചു വരുത്തുകയായിരുന്നു. കുഞ്ഞിന് പാൽപൊടികലക്കി കൊടുത്ത് വിശപ്പ് മാറ്റിയാണ് ഇവർ മടങ്ങിയത്. നിലവിൽ കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് ഉള്ളത്.
Comments