വിസ്മയ കേസ് ; പ്രതി കിരൺ കുമാറിന് സുപ്രീംകോടതി ജാമ്യം നൽകി

Published by
Janam Web Desk

കൊല്ലം : സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കിരൺകുമാറിന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്.

ഏഴ് ദിവസത്തെ ജാമ്യം ആവശ്യപ്പെട്ട് കൊണ്ടായിരുന്നു കിരൺ കുമാർ സുപ്രീംകോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ ആയ അഡ്വ. പ്രകാശ് ആണ് കിരണിനായി കോടതിയിൽ ഹാജരായത്. കേസിൽ നിരപരാധി ആണെന്നും, കൂടുതൽ തെളിവുകൾ നൽകാൻ സമയം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ഏഴ് ദിവസത്തെ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടത്. ഈ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. നിലവിൽ റെഗുലർ ജാമ്യമാണ് കിരൺ കുമാറിന് ലഭിച്ചത്. കോടതി ശിക്ഷി വിധിക്കുമ്പോൾ മാത്രം ഇനി ജയിൽ ശിക്ഷ അനുഭവിച്ചാൽ മതി.

കഴിഞ്ഞ ജൂണിലാണ് വിസ്മയ ആത്മഹത്യ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്ത്രീധന പീഡനം സഹിക്കവയ്യാതെയായിരുന്നു ആത്മഹത്യയെന്ന്  കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അന്നേ ദിവസം തന്നെ കിരൺകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

പോസ്റ്റ്‌മോർട്ടത്തിൽ വിസ്മയയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. ഇതും വിസ്മയ ബന്ധുക്കൾക്ക് അയച്ച് വാട്‌സ് ആപ്പ് സന്ദേശങ്ങളുമായിരുന്നു കിരണിനെതിരെ പ്രധാന തെളിവായത്. അറസ്റ്റിന് പിന്നാലെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കിരണിനെ സർവ്വീസിൽ നിന്നും പുറത്താക്കിയിരുന്നു.

Share
Leave a Comment