ആലുവ: ശിവരാത്രി നാളിൽ പുലർച്ചയോടെ ആരംഭിച്ച പിതൃതർപ്പണത്തിന് ആലുവ മണപ്പുറത്ത് വൻ തിരക്കാണ് അനുഭവപ്പെട്ടത്. കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് മണപ്പുറത്ത് എത്തിയത്.
പിതൃ മോക്ഷം തേടി പതിനായിരങ്ങൾ ആലുവ ശിവരാത്രി മണപ്പുറത്ത് ബലിതർപ്പണം നടത്തി. ഇന്നലെ മുതൽ ആരംഭിച്ച ബലിതർപ്പണം ഇന്ന് വൈകിട്ട് വരെ തുടരും. ബലിതർപ്പണത്തിന് മുൻ വർഷത്തേക്കാൾ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത് .
ശിവരാത്രി നാളിൽ ഉറക്കം ഒഴിച് പഞ്ചാക്ഷരി മന്ത്രം ജപിച്ചിരുന്ന ഭക്തർ പുലർച്ചയോടെ ബലിതർപ്പണം ആരംഭിച്ചു. എള്ളും പൂവും ഒണക്കലരിയും നറുക്കിലയിൽ നേദിച്ച് പെരിയാറിൽ ഒഴുക്കിയാണ് ഭക്തർ ബലിതർപ്പണം നടത്തിയത്. രാത്രി പന്ത്രണ്ട് മണിക്ക്, മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി വിളക്കിന് ശേഷമാണ് ബലിതർപ്പണം ആരംഭിച്ചത്.
കൊറോണ നിയന്ത്രങ്ങളിൽ ഇളവ് ലഭിച്ചത് ഭക്തർക്ക് ആശ്വാസം ആയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശിവരാത്രി മണപ്പുറത്ത് ബലിതർപ്പണത്തിന് വിശ്വാസികൾ എത്തിയിരുന്നു. തിരക്ക് കണക്കിലെടുത്ത് വൻ സജ്ജീകരണമാണ് ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത് .റൂറൽ എസ് പി യുടെ നേതൃത്വത്തിൽ 6 ഡിവൈഎസ്പിമാരും, ആയിരത്തോളം പോലീസുകാരുമാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്. സേവാഭാരതിയുടെ നേതൃത്വത്തിൽ നൂറു കണക്കിന് സന്നദ്ധ പ്രവർത്തകർ ഭക്ത ജങ്ങളെ സഹായിക്കാനായി മണപ്പുറത്ത് സജീവമാണ്
ഇരുന്നൂറോളം പുരോഹിതർ ബലി തർപ്പണത്തിന് കാർമ്മികത്വം വഹിക്കുന്നുണ്ട് . കെഎസ്ആർടിസിയും കൊച്ചി മെട്രോയും പ്രത്യേക സർവീസുകളും നടത്തുന്നുണ്ട്. കുംഭമാസത്തിലേ അമാവാസിയായതിനാൽ ഇന്ന് വൈകിട്ട് വരെ ബലിതർപ്പണം ഉണ്ടാകും.
















Comments