ഭക്തിയിലാറാടി ആലുവ ശിവരാത്രി മണപ്പുറം; ബലി തർപ്പണത്തിന് വൻ തിരക്ക്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭക്തിയിലാറാടി ആലുവ ശിവരാത്രി മണപ്പുറം; ബലി തർപ്പണത്തിന് വൻ തിരക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2022, 02:56 pm IST
FacebookTwitterWhatsAppTelegram

ആലുവ: ശിവരാത്രി നാളിൽ പുലർച്ചയോടെ ആരംഭിച്ച പിതൃതർപ്പണത്തിന് ആലുവ മണപ്പുറത്ത് വൻ തിരക്കാണ് അനുഭവപ്പെട്ടത്. കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് മണപ്പുറത്ത് എത്തിയത്.

പിതൃ മോക്ഷം തേടി പതിനായിരങ്ങൾ ആലുവ ശിവരാത്രി മണപ്പുറത്ത് ബലിതർപ്പണം നടത്തി. ഇന്നലെ മുതൽ ആരംഭിച്ച ബലിതർപ്പണം ഇന്ന് വൈകിട്ട് വരെ തുടരും. ബലിതർപ്പണത്തിന് മുൻ വർഷത്തേക്കാൾ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത് .

ശിവരാത്രി നാളിൽ ഉറക്കം ഒഴിച് പഞ്ചാക്ഷരി മന്ത്രം ജപിച്ചിരുന്ന ഭക്തർ പുലർച്ചയോടെ ബലിതർപ്പണം ആരംഭിച്ചു. എള്ളും പൂവും ഒണക്കലരിയും നറുക്കിലയിൽ നേദിച്ച് പെരിയാറിൽ ഒഴുക്കിയാണ് ഭക്തർ ബലിതർപ്പണം നടത്തിയത്. രാത്രി പന്ത്രണ്ട് മണിക്ക്, മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി വിളക്കിന് ശേഷമാണ് ബലിതർപ്പണം ആരംഭിച്ചത്.

 

കൊറോണ നിയന്ത്രങ്ങളിൽ ഇളവ് ലഭിച്ചത് ഭക്തർക്ക് ആശ്വാസം ആയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശിവരാത്രി മണപ്പുറത്ത് ബലിതർപ്പണത്തിന് വിശ്വാസികൾ എത്തിയിരുന്നു. തിരക്ക് കണക്കിലെടുത്ത് വൻ സജ്ജീകരണമാണ് ദേവസ്വം ബോർഡ്‌ ഒരുക്കിയിട്ടുള്ളത് .റൂറൽ എസ് പി യുടെ നേതൃത്വത്തിൽ 6 ഡിവൈഎസ്പിമാരും, ആയിരത്തോളം പോലീസുകാരുമാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്. സേവാഭാരതിയുടെ നേതൃത്വത്തിൽ നൂറു കണക്കിന് സന്നദ്ധ പ്രവർത്തകർ ഭക്ത ജങ്ങളെ സഹായിക്കാനായി മണപ്പുറത്ത് സജീവമാണ്

ഇരുന്നൂറോളം പുരോഹിതർ ബലി തർപ്പണത്തിന് കാർമ്മികത്വം വഹിക്കുന്നുണ്ട് . കെഎസ്ആർടിസിയും കൊച്ചി മെട്രോയും പ്രത്യേക സർവീസുകളും നടത്തുന്നുണ്ട്. കുംഭമാസത്തിലേ അമാവാസിയായതിനാൽ ഇന്ന് വൈകിട്ട് വരെ ബലിതർപ്പണം ഉണ്ടാകും.

Tags: aluva sivarathriSIVARATHRI
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies