കൊച്ചി; ചാനൽ അഭിമുഖത്തിനിടെയായിരുന്നു ശ്രീ ശ്രീ രവിശങ്കറിന്റെ പ്രതികരണം. റഷ്യ -യുക്രെയ്ൻ അക്രമത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാപിതാക്കളുമായി സംസാരിക്കുകയായിരുന്നു രവിശങ്കർ .
മാതാപിതാക്കളുമായി മലയാളത്തിൽ സംസാരിക്കാമോ എന്ന് അവതാരക ചോദിച്ചപ്പോഴാണ് പേടിക്കേണ്ട ആവശ്യം ഇല്ല , ഞങ്ങൾ എല്ലാവരും അവിടെ ഉണ്ട് . ധാരാളം സ്വയംസേവക കാര്യകർത്താക്കൾ അവിടെ ഉണ്ട് ധാരാളം സ്വയം സേവകർ , യുക്രെയിനിലും, റുമേനിയയിലും, എല്ലായിടത്തും ഉണ്ട്. പേടിക്കേണ്ട എന്നാണ് രക്ഷിതാക്കളെ ശ്രീ ശ്രീ ആശ്വസിപ്പിക്കുന്നത്. അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്.
വിദേശ രാജ്യങ്ങളിലെ ആർ എസ് എസ് പ്രവർത്തകരുടെ കൂട്ടായ്മയായ സേവാ ഇന്റർനാഷനലിനെയും ഹിന്ദു സ്വയം സേവക സംഘത്തിനെയും കുറിച്ചാണ് ശ്രീ ശ്രീ അഭിമുഖത്തിൽ സൂചിപ്പിച്ചത്. യുദ്ധ ഭൂമിയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സഹായവുമായി യുക്രെയ്‌നിലും , അയൽ രാജ്യങ്ങളിലുമുള്ള സ്വയംസേവകർ സജീവമാണ്. സംഘർഷ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വിവരം ശേഖരിച്ച് ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും, ഭക്ഷണവും , വെള്ളവും എത്തിച്ചു നൽകുന്നതിലും സേവാ ഇന്റർനാഷണലും, ഹിന്ദു സ്വയം സേവക സംഘവും സ്തുത്യർഹമായ പ്രവർത്തനങ്ങൾ
ആണ് നടത്തുന്നത്.
Sewa International helping students evacuate from Ukraine 🇺🇦#Sewa #Ukraine #togetherweservebetter #war #SewaEurope
Posted by Jinesh Lal on Wednesday, March 2, 2022
ഇന്ത്യക്കാർക്കായി കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിലും, വിദ്യാർത്ഥികൾക്ക് താമസവും ഭക്ഷണവും ഉറപ്പാക്കുന്നതിലും ആര്ട്ട് ഓഫ് ലിവിങ് പ്രവർത്തകരും യുദ്ധ ഭൂമിയിൽ സജീവമാണ്. സന്നദ്ധപ്രവർത്തകരെ നയിക്കുന്നത് മലയാളിയായ സ്വാമി ജ്യോതിർമയിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ആർട് ഓഫ് ലിവിങ്ങിന്റെ യുദ്ധഭൂമിയിലെ പ്രവർത്തനം .
Sewa International helped students to evacuate Ukraine 🇺🇦 and made their staying arrangements.We have received over 4,000 requests so far. Our volunteers in Ukraine 🇺🇦 also coming out of bunkers to help when it is safe to help. Volunteers are working with restaurants to cook 100s of meals everyday that can be picked up from restaurants.#Sewa #Ukraine #togetherweservebetter #war #SewaEurope
Posted by Sewa International USA on Tuesday, March 1, 2022
Comments