കൊച്ചി : സിപിഎം സംസ്ഥാന സമ്മേളനത്തിലെ ചായ ബ്രേക്കിനിടയിൽ നേതാക്കൾ പരിപ്പ് വടയും പിടിച്ചു നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഇത്തവണ കട്ടൻ ചായക്കും പരിപ്പ് വടക്കും ഒപ്പം പാർട്ടി നേതാക്കൾക്ക് ചർച്ചയ്ക്കെടുക്കാൻ നിരവധി വിഷയങ്ങൾ ആണുള്ളത്
യുക്രെയ്ൻ വിഷയം, വിദേശ നിക്ഷേപം, വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ വൽക്കരണം, ട്രാക്റ്റർ ഇറക്കുമതി, കംപ്യൂട്ടർ വൽക്കരണം, തുടങ്ങി നിരവധി കാര്യങ്ങൾ ആണ് പാർട്ടിക്ക് ചർച്ച ചെയ്തു തീരുമാനം ആക്കാനുള്ളത്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കൊപ്പം നിൽക്കണോ, അതോ യുക്രെയിനൊപ്പം നിൽക്കണോ എന്ന കാര്യത്തിലും അഭിപ്രായ ഐക്യത്തിൽ എത്തേണ്ടതുണ്ട്. യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന് സമ്മേളനം കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
പാർട്ടി സമ്മേളനത്തിൽ കട്ടൻ ചായ ഒഴിവാക്കിയിട്ടില്ലെന്ന് സംഘാടകർ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. പ്രതിനിധികളും, വോളന്റിയര്മാരും ഉൾപ്പെടെ 700 പേർക്കാണ് സമ്മേളനവേദിയിൽ ഭക്ഷണം തയാറാക്കുന്നത്. മറ്റു സമയങ്ങളിൽ വിഭവ സമൃദ്ധമായ ഭക്ഷണം ആണെങ്കിലും, വൈകിട്ട് ചായയും, കട്ടൻ ചായയും സംഘാടകർ ഉറപ്പാക്കുന്നുണ്ട്. രാവിലെ അപ്പം, മുട്ടക്കറി, പുഴുങ്ങിയ പഴം, ഇഡലി ദോശ, ഉച്ചയ്ക്ക് ബിരിയാണി, മീൻ വറുത്തത്, പായസം, പുഡിങ് തുടങ്ങി സമൃദ്ധമായ മെനുവാണ് പാചകപ്പുരയിൽ ഉള്ളത് .
ആഗോളവൽക്കരണ, ഉദാരണ വൽക്കരണ വിരുദ്ധ നയങ്ങളോട് .പാർട്ടി വിടപറയുമ്പോഴും , കട്ടൻ ചായയോടും, പരിപ്പ് വടയോടും പാർട്ടി വിടപറഞ്ഞിട്ടില്ലെന്ന് സമ്മേളന വേദി തെളിയിക്കുന്നു. സ്വാശ്രയ കോളേജുകളോടുള്ള വിരോധം ഒഴിവാക്കുക മാത്രമല്ല, വിദ്യാഭ്യാസ മേഖലയിൽ ആഗോള നിക്ഷേപം കൊണ്ട് വരാനുള്ള ശ്രമത്തിൽ കൂടിയാണ് സിപിഎം. ബൂർഷ്വാ കുത്തക മുതലാളിത്ത രാജ്യമായ അമേരിക്കയിൽ തന്നെ പിണറായി വിജയൻ അടക്കമുള്ള പാർട്ടി നേതാക്കൾ ചികിത്സയ്ക്ക് പോവുകയും ചെയ്യുന്നുണ്ട്. എങ്കിലും സാധാരണക്കാരന്റെ പാർട്ടി എന്ന പ്രതിച്ഛായ നിലനിർത്തണമെങ്കിൽ ഇത് പോലെ ‘കട്ടൻചായ പരിപ്പുവട’ ഫോട്ടോസ് എടുത്ത് പാർട്ടിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യണം എന്നാണ് പാർട്ടി നേതാക്കൾ സമ്മേളനവേദിയിൽ നിന്നും അടക്കം പറയുന്നത്.
Comments