കൊച്ചി: സിന്തറ്റിക് ഡ്രഗുമായി വിദ്യാർത്ഥി പിടിയിൽ. കളമശ്ശേരി കുസാറ്റിലെ അവസാന വർഷ സിവിൽ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി ജഗത്‌റാം ജോയിയാണ് പിടിയിലായത്. 20 എൽഎസ്ഡി സ്റ്റാമ്പുകളാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്.
തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായ ജഗത്‌റാം. ന്യൂജൻ മയക്കുമരുന്നനായ പാരഡൈസ് 650യാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്. ആഗോള വിപണിയിൽ ഏകദേശം 4,000 രൂപയാണ് ഇതിന് വില.
പ്രതി വിദ്യാർത്ഥികൾക്കിടയിൽ എൽഎസ്ഡി സ്റ്റാമ്പുകൾ വിൽപ്പനയും നടത്തിയിരുന്നു. കോഴിക്കോട് സ്വദേശിയായ സുഹൃത്ത് വഴി ചെന്നൈയിൽ നിന്നാണ് 75 സ്റ്റാമ്പുകൾ കൊറിയർ വഴി എത്തിച്ചത്. രഹസ്യ സ്വഭാവം സൂക്ഷിക്കാൻ ടെലഗ്രാം വഴിയായിരുന്നു ഇവരുടെ വിവരകൈമാറ്റം.
















Comments