മുംബൈ: ബോളിവുഡ് താരം സാറ അലി ഖാനെതിരെ സൈബർ ആക്രമണവുമായി ഇസ്ലാമിക വാദികൾ. ശിവരാത്രി ദിവസം ഓംകാരേശ്വർ ക്ഷേത്രത്തിൽ പൂജയ്‌ക്കെത്തിയ ചിത്രങ്ങൾ സാറ അലി ഖാൻ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാറയ്‌ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായത്. സാറ ചെയ്യുന്നത് ‘ശിർക്ക്’ ആണെന്നാണ് ഇസ്ലാമികവാദികൾ പറയുന്നത്.
മുസ്ലീമായി ഇരുന്നുകൊണ്ട് ഇസ്ലാമിന് നിരക്കാത്ത കാര്യങ്ങളാണ് സാറ ചെയ്യുന്നത്. അമ്പലത്തിൽ പോകുന്നതും, പൂജയിൽ പങ്കെടുക്കുന്നതുമെല്ലാം ശിർക്ക് ആണ്. ഇതിന്റെ ശിക്ഷ നിങ്ങൾ തീർച്ചയായും അനുഭവിക്കുമെന്നാണ് ഒരു കൂട്ടർ പറയുന്നത്. വിഗ്രഹങ്ങളേയും അന്യമതത്തിലുള്ള ദൈവങ്ങളേയും ആരാധിക്കുന്നതിനേയും ശിർക്ക് ആയിട്ടാണ് ഇസ്ലാം പറയുന്നത്. ഏറ്റവും വലിയ പാപമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. ഇങ്ങനെ ചെയ്യുന്നവർക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്നും ഇസ്ലാമികവാദികൾ പറയുന്നു.
ഇതാദ്യമായല്ല സാറ അലി ഖാന് നേരെ ഇത്തരത്തിൽ സൈബർ ആക്രമണം ഉണ്ടാകുന്നത്. ഉജ്ജൈൻ മഹാകാല ക്ഷേത്രം, കേദാർനാഥ ക്ഷേത്രം തുടങ്ങിയവ ആരാധനാലയങ്ങൾ സന്ദർശിച്ചപ്പോഴും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജന്മദിനത്തിന് ആശംസകൾ നേർന്നപ്പോഴും സാറയ്‌ക്ക് നേരെ ഇത്തരത്തിൽ സൈബർ ആക്രമണം ഉണ്ടായിരുന്നു. സാറയുടെ വസ്ത്രധാരണ രീതി ചൂണ്ടിക്കാട്ടിയും ഇസ്ലാമിക വാദികൾ വലിയ രീതിയിൽ വിമർശനം ഉയർത്താറുണ്ട്.
Comments