കീവ്: റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീനിന്റെ മൃതദേഹം നാട്ടിലെത്തിയ്‌ക്കുന്നതിനായി അധികൃതരുമായി ചർച്ച നടത്തി വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നിലവിൽ മൃതദേഹം ഖാർകീവ് മെഡിക്കൽ സർവ്വകലാശാലയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുക്രെയ്‌നിലെ ഏജന്റും സുഹൃത്തുക്കളും നവീനിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
നവീനിന്റെ മൃതദേഹം എപ്പോൾ നാട്ടിലെത്തിയ്‌ക്കും എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. ഹവേരിയയിലെ കർഷക കുടുംബമാണ് നവീനിന്റേത്. പ്ലസ് ടൂവിന് 97 ശതമാനം മാർക്ക് ലഭിച്ചെങ്കിലും നീറ്റ് പ്രവേശന പരീക്ഷയിൽ ആദ്യ പട്ടികയിൽ ഇടം പിടിക്കാനായില്ല. പിന്നാലെ ഉപരിപഠനത്തിനായി ഖാർകീവ് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു.
മാർച്ച് ഒന്നിന് രാവിലെയോടെയാണ് ഖാർകീവിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്. ഖാർകീവിലെ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്‌ക്കിടയിലാണ് അപകടം.
Comments