കീവ്: യുക്രെയ്‌നുമേൽ റഷ്യൻ അധിനിവേശം ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുദ്ധം അഭയാർത്ഥികളാക്കിയത് അഞ്ച് ലക്ഷത്തോളം കുട്ടികളേയെന്ന് യുനിസെഫ്. അഞ്ച് ലക്ഷത്തിലധികം കുട്ടികളാണ് യുദ്ധമുഖത്ത് നിന്ന് അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്.
രണ്ടാംലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധിയാണ് ഇപ്പോൾ ലോകം നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കുട്ടികളാണ് ഇതിന്റെ ദുരിതങ്ങൾ ഏറ്റവുമധികം അനുഭവിക്കുന്നതെന്നും യുനിസെഫ് ചൂണ്ടിക്കാട്ടി.
ജനവാസ മേഖലകളിൽ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിക്കുമ്പോൾ കുട്ടികൾ കൊല്ലപ്പെടുകയോ അവർക്ക് പരിക്കേൽക്കുകയോ ചെയ്യുമെന്ന് യുനിസെഫ് കൂട്ടിച്ചേർത്തു.മാനവികതയെ കരുതി വിഷയത്തിൽ അടിയന്തരമായി തീർപ്പുണ്ടാകണമെന്ന് യുനിസെഫ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 24 മുതൽ കുറഞ്ഞത് 17 കുട്ടികളെങ്കിലും കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് യുനിസെഫ് വ്യക്തമാക്കി. ഈ കണക്കുകൾ അപൂർണമാണെന്നും യഥാർഥ മരണസംഖ്യ ഇനിയും ഉയർന്നതാകാമെന്നും യുനിസെഫ് ആശങ്ക രേഖപ്പെടുത്തി. യുക്രെയ്‌നിൽ സംഭവിക്കുന്ന ദുരന്തത്തിൽ നിന്ന് കരകയറാനുള്ള ഒരേ ഒരു മാർഗം യുദ്ധം അവസാനിപ്പിക്കുക എന്നത് മാത്രമാണെന്ന് യുനിസെഫ് ഓർമ്മിപ്പിച്ചു.
















Comments