കീവ്: ഇന്ത്യൻ വിദ്യാർത്ഥിയ്‌ക്ക് വെടിയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റത്. വാർത്ത കേന്ദ്രമന്ത്രി സ്ഥിരീകരിച്ചു. രക്ഷാ ദൗത്യത്തിനായി പോളണ്ടിലെത്തിയ കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ് ആണ് വാർത്ത സ്ഥിരീകരിച്ചത്.വിദ്യാർത്ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
കീവിൽ ഇന്ത്യയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയ്‌ക്ക് വെടിയേറ്റതായി റിപ്പോർട്ടുകളുണ്ട്.വിദ്യാർത്ഥിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുദ്ധമുണ്ടായാൽ ബുള്ളറ്റ് ആരുടേയും മതത്തേയും ദേശീയതേയും നോക്കില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
















Comments