ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് മുൻ അന്താരാഷ്‌ട്ര താരവും നായകനും പരിശീല കനുമായിരുന്ന ക്രിക്കറ്റ് ഇതിഹാസം രവിശാസ്ത്രി ഇനി യുവ താരങ്ങളെ വാർത്തെ ടുക്കാനൊരുങ്ങുന്നു. സ്വന്തമായ ക്രിക്കറ്റ് അക്കാദമിയാണ് മുൻ ഓൾറൗണ്ടർ ആരംഭിച്ചത്. ഹൈദരാബാദിലെ അക്കാദമിക്കൊപ്പം പങ്കാളികളായി മുൻ താരങ്ങ ളായ ഭരത് അരുണും ആർ.ശ്രീധറുമുണ്ട്.
തന്റെ ക്രിക്കറ്റ് ജീവിതത്തിൽ കളിക്കളത്തിൽ കായിക താരമായും പരിശീല കനായും നിരവധി മേഖലകളിൽ പ്രവർത്തിച്ചു. ഇതിൽ നിന്നും മനസ്സിലായ ഒരു കാര്യം ഒരു കളി ജയിപ്പിക്കുന്നത് താരങ്ങളുടെ ശാരീരിക മികവിനേക്കാൾ മനക്കരുത്താണ്. നിരന്തരം പരിശീലവും എന്ത് തടസ്സങ്ങളുണ്ടെങ്കിലും വിജയിച്ചേ മടങ്ങൂ എന്ന വീറുംവാശിയും ഒരു കായികതാരത്തിന് അനിവാര്യം വേണ്ട സ്വഭാവമാണ്. അതോടൊപ്പം പതറാത്ത അതേ സമയം ശാന്തമായ മനസ്സും ഏറെ പ്രധാനപ്പെട്ടതാണ്.’ രവിശാസ്ത്രി ഉദ്ഘാടന വേദിയിൽ പറഞ്ഞു.
ഒരു കായിക താരത്തെ വളർത്തുക എന്നതിനപ്പുറം മികച്ച യുവാക്കളെ വാർത്തെടുക്കുക എന്നതുമുണ്ട്. ഓരോ യുവാവിന്റേയും ജീവിതത്തിന്റെ ഭാഗമായി കായികരംഗം മാറണം. അത് അവർ സ്വന്തം മാർഗ്ഗമായി തിരഞ്ഞെ ടുക്കുന്നുണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും രവിശാസ്ത്രി പറഞ്ഞു.
ചെറുപ്രായത്തിൽ തന്നെ കുട്ടികളെ അവരുടെ ക്ഷമത തിരിച്ചറിഞ്ഞ് അക്കാദമി ഏറ്റെടുക്കും. അവർക്ക് ഇന്ന് ലോകത്തിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും നൽകും. കായികതാരങ്ങൾക്കൊപ്പം താരങ്ങളെ മാനസികമായും ശാരീരികമായും മികവുറ്റ താക്കാൻ സ്‌നേഹസമ്പന്നരായ പരിശീലകരേയും ധാരാളമായി വളർത്തിയെ ടുക്കുമെന്നും ശാസ്ത്രി വിശദീകരിച്ചു.
















Comments