ഒട്ടാവ : ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. 52 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് രാത്രിയോടെയായിരുന്നു അന്ത്യം.
തായ്‌ലാന്റിലെ ഖോ സമുയ് വില്ലയിൽ അദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ലോകത്തെ മികച്ച സ്പിൻ ബൗളർമാരിൽ ഒരാളാണ് ഷെയ്ൻ വോൺ.
ടെസ്റ്റ് ക്രിക്കറ്റിൽ 700 ലധികം വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളർ കൂടിയായിരുന്നു അദ്ദേഹം. 194 ഏകദിനങ്ങളിൽ 293 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
Comments