കൂട്ടിൽ കയറി മുട്ടനശിപ്പിച്ച കുരങ്ങനെയും, കൂട് നശിപ്പിച്ച മനുഷ്യനെയും വളഞ്ഞിട്ട് ആക്രമിക്കുന്ന കാക്കകൾ. ബാല്യകാല കഥകളിലെ കൗശലക്കാരൻ മാത്രമല്ല, മറിച്ച് പ്രതികാരദാഹികൾ കൂടിയാണ് കാക്കൾ എന്നാണ് ഇത് വ്യക്തമാക്കുന്നത്. ദേഷ്യം, സങ്കടം, സന്തോഷം, പ്രതികാരം തുടങ്ങിയ വികാരങ്ങൾ മനുഷ്യസഹജം മാത്രമാണെന്നാണ് നമ്മുടെ ധാരണ. എന്നാൽ ഈ വികാരങ്ങളെല്ലാമുള്ള പക്ഷിയാണ് കാക്കളും എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ?. എന്നാൽ സംഗതി സത്യമാണ്.
നമുക്ക് ചുറ്റും സർവ്വസാധാരണമായി കാണുന്ന കാക്കൾ മനുഷ്യരുമായി ഇഴുകി ചേർന്ന് ജീവിക്കുന്ന പക്ഷികളാണ്. പൊതുവേ ഉപദ്രവകാരികൾ അല്ലെങ്കിലും, ചിലപ്പോഴെല്ലാം ഇക്കൂട്ടർ ശല്യക്കാരാണ്. ഭക്ഷണ സാധനങ്ങളോട് പ്രിയമുള്ള കാക്കകൾ നമ്മുടെ കണ്ണൊന്നു തെറ്റിയാൽ അടുക്കളയിലേക്ക് കടക്കും. കഥകളിൽ മാത്രമല്ല യഥാർത്ഥത്തിലും കൗശലക്കാരാണ് ഇക്കൂട്ടർ.
മനുഷ്യർക്ക് സമാനമായ ബുദ്ധിശക്തിയും, വികാരങ്ങളുമാണ് കാക്കകൾക്ക് ഉള്ളത്. മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കാക്കൾ നമ്മുടെ ഓരോ നീക്കവും മനസ്സിലാക്കുകയും ചെയ്യുന്നു. കണ്ണൊന്ന് തെറ്റിയാൽ നമ്മുടെ കൈയിലിരിക്കുന്ന ഭക്ഷണം പോലും സമർത്ഥമായി കാക്കൾ അടിച്ചുമാറ്റുന്നത് ഇതുകൊണ്ടാണ്. നാം ചെയ്യുന്ന ഓരോ കാര്യങ്ങളും എന്താണെന്ന് കാക്കൾക്ക് വ്യക്തമായി അറിയാം.
വൈരാഗ്യ ബുദ്ധി, ആത്മനിയന്ത്രണം, ഭാവിയെക്കുറിച്ചുള്ള കണക്കുകൂട്ടൽ എന്നിവ കാക്കളെ മറ്റ് പക്ഷികളിൽ നിന്നും അകറ്റിനിർത്തുകയും മനുഷ്യരോട് അടുപ്പിക്കുകയും ചെയ്യുന്നു. തങ്ങളെ ഉപദ്രവിച്ചവരുടെ മുഖം ഓർത്തുവെച്ച് ആക്രമിക്കാൻ കാക്കൾക്ക് കഴിയും എന്നാണ് പഠനങ്ങൾ പറയുന്നത്. വൈരാഗ്യം സൂക്ഷിക്കുന്നതിന് പുറമേ ഇത് മറ്റു കാക്കകളുമായി പങ്കുവയ്‌ക്കാനും കാക്കകൾക്ക് കഴിയും. അതേസമയം നല്ലതുചെയ്ത ആളുകളെയും കാക്കൾ ഓർത്തുവയ്‌ക്കാറുണ്ട്. ലഭിക്കാൻ പോകുന്നത് മികച്ച് ആണെങ്കിൽ അതിനായി ആത്മനിയന്ത്രണത്തോട് കാക്കൾ കാത്തിരിക്കാറുണ്ട്. ഭാവിയിൽ വലിയ ശ്രദ്ധ പുലർത്തുന്ന ഇവർ കാര്യങ്ങൾ വളരെയധികം ആലോചിച്ചാണ് തീരുമാനിക്കാറുള്ളത്.
സങ്കീർണായ കാര്യങ്ങൾ എളുപ്പത്തിൽ ചെയ്തു തീർക്കാൻ കാക്കൾക്ക് കഴിയും. കല്ലും, വടിയുമെല്ലാം ആവശ്യത്തിന് അനുസരിച്ച് ഉപകരണങ്ങളാക്കി മാറ്റാൻ ഇവയ്‌ക്ക് കഴിവുണ്ട്. കൂട്ടത്തിലെ സ്വാർത്ഥരെ മനുഷ്യരെപ്പോലെ തന്നെ മനസ്സിലാക്കി അകറ്റി നിർത്തുന്ന കൂട്ടരാണ് കാക്കൾ.
കാക്ക ചത്താൽ അതിന് ചുറ്റുമിരുന്ന് മറ്റ് കാക്കൾ കരയുന്നത് നാം കണ്ടിരിക്കും. അപകടത്തെക്കുറിച്ച് മനസിലാകാനാണ് ഇത്തരത്തിൽ കാക്കൾ കരയുന്നത് എന്നാണ് കണ്ടെത്തൽ. മരിച്ച കാക്കയ്‌ക്കായി സംസ്‌കാര ചടങ്ങുകളും കാക്കകൾ നടത്താറുണ്ടത്രേ. ആംഗ്യഭാഷയിലൂടെയാണ് അമ്മകാക്കൾ കുഞ്ഞുങ്ങളുമായി ആശയവിനിമയം നടത്താറുള്ളത്. ചിലപ്പോഴെല്ലാം ഇവ പരസ്പരവും ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്താറുണ്ടെന്നാണ് പരീക്ഷണങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്.
Comments