കണ്ണൂർ: യുപി തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ ആത്മഹത്യ ചെയ്തു. കണ്ണൂർ തെക്കി ബസാർ സ്വദേശിയായ സിആർപിഎഫ് ജവാൻ വിപിൻ ദാസാണ് ജീവനൊടുക്കിയത്. 37 വയസ്സായിരുന്നു.
യുപിയിലെ ചന്തൗലിയിൽ തിരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി ചെയ്ത് വരികയായിരുന്നു വിപിൻ ദാസ്. തിഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് ജവാൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് ജവാൻ വെടിവെച്ചതെന്നാണ് പ്രാഥമിക വിവരം.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. വിപിന്റെ വീടിന്റെ കുറ്റിയടി ചടങ്ങിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും മേലുദ്യോഗസ്ഥർ അവധി അനുവദിച്ചിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
Comments