കീവ്; യുക്രെയ്‌നിൽ റഷ്യയുടെ അധിനിവേശം പത്താം ദിനത്തിലേക്ക് കടന്നപ്പോൾ റഷ്യൻ വിമാനത്തെ വെടിവെച്ചിട്ടുവെന്നും പൈലറ്റിനെ തടവിലാക്കിയെന്നുമുള്ള അവകാശ വാദത്തിലാണ് യുക്രെയ്ൻ. വിമാനം വെടിവെച്ചിടുന്ന ദൃശ്യങ്ങളും യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെ പങ്കുവെച്ചു.
UPD❗
Щойно на околицях Чернігова фахівці ППО збили ще один ворожий штурмовик! pic.twitter.com/D3yiff8uyr— Defence of Ukraine (@DefenceU) March 5, 2022
ചെർണീവിലേക്ക് കടന്ന റഷ്യൻ വിമാനത്തെ വ്യോമസേനാ പ്രതിരോധ വകുപ്പിലെ വിദഗ്ധൻ വെടിവെച്ച് വീഴ്‌ത്തിയതായും പൈലറ്റിനെ തടവിലാക്കിയതായും യുക്രെയ്ൻ അവകാശപ്പെട്ടു. അതേസമയം സഹപൈലറ്റായ മേജർ ക്രിവോലപോവ് സംഭവത്തിൽ കൊല്ലപ്പെട്ടു. പ്രധാന പൈലറ്റായ ക്രാസ്‌നോയാർട്ട്‌സെവ് ആണ് യുക്രെയ്‌ന്റെ പിടിയിലായത്.
അതിനിടെ ചെർണീവിൽ നടന്ന റഷ്യൻ ആക്രമണത്തിന് പിന്നാലെ 22 മൃതദേഹങ്ങൾ കണ്ടെടുത്തതായി യുക്രെയ്ൻ എമർജൻസി സർവീസ് അറിയിച്ചു. ഇതിന് മുമ്പ്, രണ്ട് സ്‌കൂളുകൾക്കും വീടുകൾക്കുമെതിരെ നടന്ന ആക്രമണത്തിന് പിന്നാലെ ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തതായും രക്ഷാപ്രവർത്തകർ വ്യക്തമാക്കി. മാരിയോപോളിലും വോൾവനോയിലും റഷ്യ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദേശികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
















Comments