റഷ്യയിൽ പട്ടാള നിയമം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് പ്രതികരണവുമായി പ്രസിഡന്റ് വ്‌ളാഡ്മർ പുടിൻ. റഷ്യൻ വനിതാ സൈനികാംഗങ്ങളുമായി ചേർന്ന യോഗത്തിലാണ് പ്രസിഡന്റിന്റെ പരാമർശം. റഷ്യയിൽ പട്ടാളനിയമം പ്രാബല്യത്തിൽ വന്നുകൂടായ്കയില്ല. എന്നാൽ നിലവിൽ അതിന്റെ ആവശ്യകതയുണ്ടെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് പുടിൻ പ്രതികരിച്ചത്.
വിദേശികളുടെ ആക്രമണമുണ്ടാകുന്ന ഒരു സാഹചര്യം വന്നാൽ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിക്കപ്പെടും. നമുക്ക് അത്തരമൊരു സാഹചര്യം നിലവിലില്ല. ഭാവിയിൽ വരികയില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുടിൻ വ്യക്തമാക്കി. റഷ്യയിലുടനീളം പട്ടാളനിയമം ഏർപ്പെടുത്താനുള്ള നീക്കമാണെന്ന് യുക്രെയ്ൻ ഭരണാധികരികൾ പ്രതികരിച്ചതിന് പിന്നാലെയാണ് പുടിന്റെ പ്രഖ്യാപനം.
ഒരു രാജ്യത്തെ ആഭ്യന്തരപ്രവർത്തനങ്ങൾക്ക് പോറലേൽക്കുന്ന സാഹചര്യം സംജാതമാകുമ്പോഴാണ് അവിടം പട്ടാള ഭരണത്തിന് കീഴിലാകുക. സഞ്ചാര സ്വാതന്ത്ര്യം, താമസസ്ഥലം തിരഞ്ഞെടുക്കൽ, പ്രത്യേകമായി എന്തെങ്കിലും ചെയ്യുക എന്നിവയ്‌ക്കെല്ലാം നിയന്ത്രണം, ചലിയിടങ്ങളിലേക്കുള്ള പ്രവേശനം തടയൽ എന്നിവയെല്ലാം പട്ടാളഭരണം നടപ്പിലായാൽ സംഭവിക്കുന്നതാണ്. സമരങ്ങൾ, റാലികൾ, പണിമുടക്കുകൾ എന്നിവ ഇത്തരം ഘട്ടത്തിൽ പൂർണമായി വിലക്കപ്പെടും.
Comments