ബുഡാപെസ്റ്റ്: യുക്രെയ്ൻ യുദ്ധമുഖത്ത് നിന്നും ഹംഗറിയിൽ എത്തിയ ശേഷം തങ്ങൾക്ക് ലഭിച്ച സേവനത്തെയും സുരക്ഷയെയും കുറിച്ച് തുറന്ന് പറഞ്ഞ് ബുഡാപെസ്റ്റിൽ നിന്നും എത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ. ഇന്ത്യൻ വിദ്യാർത്ഥികളെ അതിഥികളായി കണ്ട് പലരും തങ്ങൾക്ക് വീടുകളിൽ അഭയം നൽകിയതായി വിദ്യാർത്ഥികൾ പറയുന്നു.
‘ഞങ്ങൾക്ക് നല്ല ഭഷണങ്ങൾ പല സ്ഥലങ്ങളിൽ നിന്നും ആളുകൾ പാകം ചെയ്ത് എത്തിച്ചുനൽകി. ആളുകൾക്ക് പുറമെ, പല റെസ്റ്റോറന്റുകളും ഞങ്ങൾക്ക് സൗജന്യമായി ഭഷണം നൽകി. ചിലർക്ക് വസ്ത്രങ്ങളും ആ രാജ്യത്തുള്ളവർക്ക് നൽകിയിരുന്നു’ ബുഡാപെസ്റ്റിൽ നിന്നെത്തിയ വിദ്യാർത്ഥികൾ പറയുന്നു.
‘ധാരാളം പ്രതിസന്ധികളെ തരണം ചെയ്താണ് ലീവിൽ നിന്നും ഞങ്ങൾ ബുഡാപെസ്റ്റിൽ എത്തിയത്. എന്നാൽ ബുഡാപെസ്റ്റിൽ ഞങ്ങൾക്ക് ലഭിച്ച സേവനങ്ങൾക്ക് വാക്കുകൾക്കതീതമാണ്. ഇന്ത്യക്കാരായതിൽ വളരെ അധികം അഭിമാനം തോന്നുന്നു. യുദ്ധമുഖത്ത് നിന്നും ഞങ്ങളെ സുരക്ഷിതമായി തിരികെ എത്തിച്ച സർക്കാരിന് നന്ദി’ വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.
അതേസമയം, ഏകദേശം ഇരുപതിനായിരത്തിലധികം ഇന്ത്യക്കാർ യുക്രെയ്ൻ അതിർത്തി കടന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2,900 യാത്രക്കാരുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ള 15 വിമാനങ്ങൾ ഇന്ത്യയിലെത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി.
Comments