മുംബൈ: അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു. ഇന്ന് 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ബ്രന്റ് ക്രൂഡ് വില 11.67 ഡോളർ ഉയർന്ന് ബാരലിന് 130 ഡോളറായി. വെസ്റ്റ് ടെക്‌സസ് ക്രൂഡ് ഓയിൽ വില 10.83 ഡോളർ കുതിച്ച് 126.51ലുമെത്തി.
റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി അമേരിക്കയും യൂറോപ്യൻ യൂണിയനും നിരോധിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് വില കുത്തനെ ഉയരാൻ കാരണം. റഷ്യൻ എണ്ണ ഇറക്കുമതി നിരോധിക്കുന്നത് സംബന്ധിച്ച് കൂടിയാലോചനകൾ തുടരുകയാണെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ക്രൂഡ് ഓയിൽ വിലയിൽ വർദ്ധനവ് ഉണ്ടായത്.
അതേസമയം യുക്രെയ്‌നിൽ റഷ്യൻ ആക്രമണം തുടരുകയാണ്. റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതിയ്‌ക്ക് ഇതുവരെ ഒരു രാജ്യവും ഉപരോധം ഏർപ്പെടുത്തിയിട്ടില്ല. എങ്കിലും റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ മുക്കാൽ ഭാഗവും തടസ്സപ്പെട്ടിരിക്കുകയാണ്. റഷ്യയിൽ നിന്നുള്ള എണ്ണയുടെ വലിയ ഉപഭോക്താക്കൾ യൂറോപ്യൻ രാജ്യങ്ങളായിരുന്നു.
















Comments