വാഷിംഗ്ടൺ: യുക്രെയ്ൻ പ്രസിഡന്ററ് വ്‌ലോദിമിർ സെലൻസ്‌കിയെ വധിക്കാനുള്ള റഷ്യൻ നീക്കത്തെ യുക്രെയ്ൻ ശക്തമായി പ്രതിരോധിക്കുമെന്ന് അമേരിക്ക. വ്‌ലോദിമിർ സെലൻസ്‌കിയെ വധിച്ചാൽ യുക്രെയ്‌നിലുണ്ടാവുക ശക്തമായ പ്രതികരണമായിരിക്കുമെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകിയത്.
റഷ്യ തന്നെ വധിക്കാൻ തീരുമാനിച്ചെന്ന വിവരം ആവർത്തിച്ചത് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി തന്നെയാണ് . കീവ് വിടാൻ തയ്യാറാകാതെ മന്ത്രിമാർ ക്കൊപ്പം തലസ്ഥാന നഗരത്തിൽ തുടരുന്ന സെലൻസ്‌കി റഷ്യക്കെതിരെ പോരാടാൻ സൈനികർക്ക് പിന്തുണനൽകിയാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഇന്ന് നടക്കുന്ന മൂന്നാം വട്ട സമാധാന ചർച്ചകളിലും റഷ്യ നിലപാടിൽ മാറ്റം വരുത്താതിരുന്നാൽ കനത്ത ആക്രമണം നടക്കുമെന്ന സൂചനയാണ് നാറ്റോ സൈന്യം നൽകുന്നത്.
ഖാർകീവും കീവും വളയാൻ ശ്രമിക്കുന്ന റഷ്യൻ സൈന്യം യുദ്ധം 12-ാം ദിവസവും തുടരുന്നതിനിടെയാണ് ആന്റണി ബ്ലിങ്കന്റെ പ്രതികരണം. കീവിനടുത്ത് 64 കിലോമീറ്ററോളം ദൂരത്തോളം നീളത്തിൽ ടാങ്കുകളും കവചിത വാഹനങ്ങളുമായി നിലയുറപ്പിച്ചിരിക്കുന്ന റഷ്യൻ സേന പക്ഷെ ഇതുവരെ നഗരത്തിലേക്ക് പ്രവേശിച്ചിട്ടില്ല. അതേ സമയം നിരന്തരം ഷെല്ലാക്രമണത്തിലൂടെ ജനവാസ മേഖലയിലടക്കം ആക്രമണം തുടരുകയാണ്. ഇതിനിടെ രാജ്യം വിടാൻ ശ്രമിച്ച യുക്രെയ്‌നിയൻ പൗരന്മാർക്ക് നേരെ നടന്ന വെടിവെപ്പിൽ എട്ടു പേർ കൊല്ലപ്പെടുകയും ചെയ്ത റിപ്പോർട്ടും പുറത്തുവരികയാണ്. ഇതിനിടെ യുക്രെയ്‌ന് ഏതുതരത്തിലുള്ള സംരക്ഷണമാണ് നൽകുക എന്ന കാര്യത്തിലും അമേരിക്കയും ബ്രിട്ടണും ഫ്രാൻസും നാറ്റോയിലെ മറ്റ് രാജ്യങ്ങളും നയം വ്യക്തമാക്കിയിട്ടില്ല. ആയുധങ്ങളും വിമാനങ്ങളും എത്തിച്ചു നൽകി എന്നതാണ് അവകാശപ്പെടുന്നത്.
















Comments