ലക്‌നൗ: യുപിയിൽ തുടർഭരണം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ 270-300 സീറ്റുകൾ വരെ ബിജെപി നേടിയേക്കാമെന്ന് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ എത്തിയതോടെയാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.
Uttar Pradesh CM Yogi Adityanath congratulated the people of the state after Exit Polls predicted a landslide victory for the BJP in UP.https://t.co/y83m3Jammf#BattleForStates #ExitPolls #ElectionsWithNews18 pic.twitter.com/KfryvbUoXJ
— News18.com (@news18dotcom) March 7, 2022
സമാജ്‌വാദി പാർട്ടിക്ക് കനത്ത പ്രഹരം സൃഷ്ടിച്ച് ബിജെപി അധികാരത്തുടർച്ച നേടുമെന്നാണ് ഇന്ത്യാ ടുഡേ, റിപ്പബ്ലിക് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. 403 നിയമസഭ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ നാൽപത് ശതമാനത്തിന് മുകളിൽ വോട്ട് ബിജെപി നേടുമെന്നാണ് റിപ്പോർട്ട്. 262 മുതൽ 277 സീറ്റുകൾ വരെ ബിജെപി കരസ്ഥമാക്കുമെന്ന് റിപ്പബ്ലിക് എക്സിറ്റ് പോൾ ഫലം പറയുന്നു. 288-326 സീറ്റുകൾ വരെ ബിജെപി നേടാമെന്നാണ് ഇന്ത്യാ ടുഡേ എക്‌സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്.
അതേസമയം 119-134 സീറ്റുകൾ നേടി എസ്പി രണ്ടാം സ്ഥാനത്ത് തുടർന്നേക്കും. അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ എസ്പി 34 ശതമാനം വോട്ടുകൾ നേടിയേക്കുമെന്നും റിപ്പബ്ലിക് എക്സിറ്റ് ഫലം സൂചിപ്പിക്കുന്നു. എന്നാൽ 71 മുതൽ 101 സീറ്റുകൾ വരെ മാത്രമേ എസ്പി നേടൂവെന്നാണ് ഇന്ത്യാടുഡേയുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ വിധിയെഴുതുന്നത്.
മൂന്നാം സ്ഥാനത്ത് പോലും കോൺഗ്രസ് വരില്ലെന്നാണ് റിപ്പബ്ലിക് എക്സിറ്റ് പോൾ ഫലം. 3-8 സീറ്റുകൾ മാത്രം നേടുന്ന കോൺഗ്രസിനെ പിന്തള്ളി മൂന്നാം സ്ഥാനത്ത് മായാവതിയുടെ ബിഎസ്പി 15 സീറ്റുകൾ നേടിയേക്കാമെന്നും എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. ബിഎസ്പി 16 ശതമാനവും കോൺഗ്രസ് അഞ്ച് ശതമാനവും വോട്ടുകൾ നേടിയാക്കാമെന്നാണ് റിപ്പോർട്ട്.
















Comments