ഇടുക്കി: ഇടുക്കിയിൽ കാണാതായ വിവിധഭാഷാ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇടുക്കിയിലെ കാഞ്ചിയാർ വെള്ളിലാംകണ്ടത്ത് നിന്നാണ് മൃതദേഹം ലഭിക്കുന്നത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ഇയാളെ കാണാതാകുന്നത്.
ജലാശയത്തിൽ ഒരാൾ മുങ്ങിത്താഴുന്നത് കണ്ടയാൾ വിവരം പോലിസിലും ഫയർഫോഴ്‌സിലും അറിയിക്കുകയായിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും രാത്രിയായതിനാൽ രക്ഷാ പ്രവർത്തനം ബുദ്ധിമുട്ടായിരുന്നു. ജലാശയത്തിൽ നിന്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്.















Comments