തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസിനെതിരെയാണ് പരാതി നൽകിയത്. ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ആവശ്യം. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസാണ് പരാതി നൽകിയത്. എസ്പിക്കും, ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.
ചെറുതോണിയിൽ നടന്ന പൊതുസമ്മേളനത്തിനിടെയായിരുന്നു സി.വി വർഗീസ് കെ സുധാകരനെതിരെ രംഗത്തെത്തിയത്. സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നായിരുന്നു ഇടുക്കി ജില്ല സെക്രട്ടറിയുടെ വാക്കുകൾ. ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താൽപര്യം ഇല്ലായിരുന്നുവെന്നും സി.വി വർഗീസ് പറഞ്ഞു. കണ്ണൂരിൽ വളർന്ന് വന്നയാളാണ് കെ സുധാകരനെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ അവകാശവാദം എന്നാൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നൽകിയ ദാനമാണ്, ഭിക്ഷയാണ് ഈ ജീവിതമന്ന് കോൺഗ്രസുകാർ മറക്കരുതെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു. ഇതിന്മേലാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.
Comments