അസം മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി തകർപ്പൻ വിജയത്തിലേയ്‌ക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പാർട്ടി 77 മുനിസിപ്പാലിറ്റികളിൽ ഭരണം ഉറപ്പിച്ചു. സഖ്യകക്ഷിയായ അസം ഗണപരിഷത്ത് രണ്ടിടത്തും ഭരണം നേടി.

ഒരു നഗരസഭയിൽ മാത്രമേ കോൺഗ്രസിന് ഭരണമുറപ്പിക്കാനായുള്ളു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് ബിജെപിയും സഖ്യക്ഷിയായ അസം ഗണപരിഷത്തും 300 വാർഡുകളിൽ ലീഡ് ചെയ്യുന്നു. 66 വാർഡുകളിലാണ് കോൺഗ്രസും സഖ്യകക്ഷികളും മുന്നിട്ട് നിൽക്കുന്നത്.

80 നഗരസഭകളിലെ 920 വാർഡുകളിലേയ്‌ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ 6 നായിരുന്നു വോട്ടെടുപ്പ്. 57 വാർഡുകളിൽ വോട്ടെടുപ്പ് നടന്നില്ല. ഇവിടങ്ങളിലെ പ്രതിനിധികളെ എതിരില്ലാതെ തിരഞ്ഞെടുത്തു. ബാലറ്റ് പേപ്പറിന് പകരം പൂർണ്ണമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടന്ന ആദ്യ തിരഞ്ഞെടുപ്പാണ്. മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റം സംസ്ഥാന ഭരണത്തിന് ലഭിച്ച അംഗീരകാരമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചു.
















Comments