ഇംഫാൽ: മണിപ്പൂരിലെ ശ്രീ ഗോവിന്ദജീ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധിയെത്തുന്ന ദിനത്തിൽ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് തൊട്ടുമുൻപായിരുന്നു ബിരേൻ സിംഗിന്റെ ക്ഷേത്ര ദർശനം. എക്‌സിറ്റ് പോൾ ഫലങ്ങൾ അധികാരത്തുടർച്ച പ്രവചിച്ച മണിപ്പൂരിൽ ബിജെപി വീണ്ടും വൻ മുന്നേറ്റുമെന്നാണ് വിലയിരുത്തൽ.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ബിജെപി 19 സീറ്റുകൾക്ക് മുന്നിലാണ്. രണ്ടാം സ്ഥാനത്തായി നിൽക്കുന്ന കോൺഗ്രസിന് 15 സീറ്റുകളിലാണ് ലീഡ്. നാഷ്ണൽ പീപ്പിൾസ് പാർട്ടി എട്ടിടത്തും മറ്റ് പാർട്ടികൾ അഞ്ചിടത്തും ലീഡുയർത്തിയിട്ടുണ്ട്. ആകെ 60 സീറ്റുകളുള്ള മണിപ്പൂരിൽ 39 സീറ്റുകളിലെ ലീഡ് നിലകളാണ് ഇതുവരെ പുറത്തുവന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സംസ്ഥാനത്ത് നടത്തിയ വികസനത്തിന്റെയും മെച്ചപ്പെട്ട കണക്റ്റിവിറ്റിയുടെയും അടിസ്ഥാനത്തിലാണ് മണിപ്പൂരിൽ ബിജെപി അധികാരം നിലനിർത്താൻ ശ്രമിക്കുന്നത്. 60 സീറ്റുകളിലേക്കായി ഫെബ്രുവരി 28 നും മാർച്ച് 5 നും രണ്ട് ഘട്ടങ്ങളായാണ് മണിപ്പൂരിൽ തിരഞ്ഞെടുപ്പ് നടന്നത്.
















Comments