സാൻഡിയാഗോ: കാലിഫോർണിണിയയിലെ യുഎസ് അതിർത്തി കടക്കാൻ ശ്രമിച്ച 30കാരനിൽ നിന്നും പിടികൂടിയത് ക്ഷുദ്രജീവികൾ. അതിർത്തിക്ക് സമീപം ട്രക്കുമായെത്തിയ യുവാവിനെ പരിശോധിച്ചപ്പോൾ അധികൃതർക്ക് ലഭിച്ചത് പല്ലികളെയും പാമ്പുകളേയുമാണെന്നാണ് വിവരം. യുവാവിന്റെ വസ്ത്രങ്ങൾക്കിടയിലാണ് ജീവികളെ ഒളിപ്പിച്ചിരുന്നത്.
യുവാവ് ധിരിച്ചിരുന്ന ജാക്കറ്റിലും പാന്റിന്റെ പോക്കറ്റുകളിലുമാണ് പല്ലികളെയും പാമ്പുകളെയും കണ്ടെത്തിയത്. 43 പല്ലികളെയും ഒമ്പത് പാമ്പുകളെയുമാണ് ഇയാൾ കൈവശം വെച്ചിരുന്നത്. ഇതിൽ പലതും വംശനാശഭീഷണി നേരിടുന്ന ഇനങ്ങളാണെന്നാണ് കണ്ടെത്തൽ. യുവാവിനെതിരെ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. ജീവികളെ കള്ളക്കടത്ത് നടത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് അതിർത്തി സേനയുടെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു.
Comments