ലക്‌നൗ : കർഷക സമരം നടന്ന പശ്ചിമ ഉത്തർ പ്രദേശിലെ മണ്ഡലങ്ങളിൽ ഭൂരിഭാഗം മണ്ഡലങ്ങളിലും വിജയം ബിജെപിക്ക് . കർഷകസമരം ബിജെപിയുടെ തുടർഭരണത്തെ ബാധിക്കുമെന്ന പ്രചരണങ്ങളെയെല്ലാം അസ്ഥാനത്താക്കിയാണ് കർഷക ഭൂമിയിലെ ബിജെപി മുന്നേറ്റം . കർഷക സമരവേദികൾ ആയ മണ്ഡലങ്ങളിലെല്ലാം വ്യക്തമായ മുന്നേറ്റമാണ് ബി ജെപി കാഴ്ച വച്ചത്. എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവയ്‌ക്കുന്ന തരത്തിൽ ആണ് കർഷക മണ്ണിൽ താമര വിരിഞ്ഞത്.
മീററ്റ്, ബുലന്ദ്ഷർ , ഗാസിയാബാദ് , ബാഗ്പത് , ശാംലി, ബിജ്‌നോർ ഷാഹ്‌ജഹാൻപുർ , ഫിറോസാബാദ് തുടങ്ങി കർഷക സമരം ശ്കതമായിരുന്ന മണ്ഢലങ്ങളിലെല്ലാം ബിജെപിക്ക് കരഷകർ ഉജ്ജ്വല വിജയമാണ് സമ്മാനിച്ചത്. വിവാദങ്ങൾ ഉയർന്ന ലഖിംപൂർ ഖേരിയിലും ബിജെപി വിജയക്കൊടി പാറിച്ചു. ഇവിടെ ബിജെപി സ്ഥാനാർത്ഥി യോഗേഷ് വർമ 44429 വോട്ടുകൾ നേടി .
കർഷക സമരം നടന്ന പ്രധാന മണ്ഡലം , ബിജെപി സ്ഥാനാർഥി , ലഭിച്ച വോട്ട് , വോട്ട് ശതമാനം ക്രമത്തിൽ
മീററ്റ് , കമൽദത്ത് ശർമ്മ, 46406, 37.68
ബുലന്ദ്ഷർ, പ്രദീപ് കുമാർ ചൗദരി, 72374 , 49.36
ഗാസിയാബാദ് , അതുൽ ഗാർഗ്, 75481, 63 .73
ഹപുർ, വിജയപാൽ, 52471
ബാഗ്പത് യോഗേഷ് ദാമ, 94261, 46 .43
ഷാംലി ,തേജേന്ദ്ര സിംഗ് ,59475, 52 .27
ബിജ്‌നോർ, സുചി, 69904 , 38.41
ബറേലി , ഡോ: അരുൺ കുമാർ 72944 56 .83
ബദൗൻ , മഹേഷ് ചന്ദ്ര ഗുപ്ത , 71101
പിലിഭിത് , സഞ്ജയ് സിംഗ് ഗാംഗ്വാർ , 124782
ഷാജഹാൻപുർ , സുരേഷ് കുമാർ ഖന്ന, 56414
ആഗ്ര , ബേബി റാണി മൗര്യ ,102845
ഫിറോസാബാദ് , മനീഷ് അസിജ, 65434
മഥുര , ശ്രീകാന്ത് ശർമ്മ ,101880, 62 .6
ഹത്രാസ് , അഞ്ജുളാ സിങ് മെഹർ, 70879
കാസഗഞ്ച, ദേവേന്ദ്രസിംഗ്, 91032
ഇറ്റാവ, സരിത ,90828
ഔറിയ, ഗുഡിയ കത്തെരിയാ, 48714
ഫാറൂഖാബാദ്, മേജർ സുനിൽ ദത്ത് ദ്വിവേദി, 88048.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തർ പ്രദേശിൽ പ്രചരണം ആരംഭിച്ച കൈരാന മണ്ഡലത്തിലും ബിജെപി മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട് .
















Comments