കീവ്: റഷ്യ-യുക്രെയ്ന്‍ വിദേശകാര്യമന്ത്രിമാര്‍ നടത്തിയ സമാധാന ചര്‍ച്ചയില്‍ പുരോഗതിയില്ല. യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബയും റഷ്യയുടെ സെര്‍ജി ലാവ്‌റോവും തമ്മില്‍ തുര്‍ക്കിയിലായിരുന്നു ചര്‍ച്ച. സെര്‍ജി ലാവ്റോവ് ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുക കീഴടങ്ങലിന് തുല്യമാണെന്ന് തുര്‍ക്കിയിലെ യോഗത്തിന് ശേഷം സംസാരിച്ച ദിമിട്രോ കുലേബ പറഞ്ഞു. എന്നാല്‍ യുക്രെയ്‌നില്‍ ആക്രമണം ശക്തമാക്കുമെന്ന സൂചനനല്‍കി സൈനിക നടപടി ആസൂത്രണം ചെയ്യാന്‍ പോകുകയാണന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ്‌റോവ് പറഞ്ഞു. പാശ്ചാത്യരാജ്യങ്ങള്‍ യുക്രെയ്ന് ആയുധം നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാരിയുപോളിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ ബോംബാക്രമണം നടത്തിയത് യുദ്ധക്കുറ്റമായി യുക്രെയ്ന്‍ ആരോപിച്ചു. ഇതിനു പിന്നാലെയാണ് ചര്‍ച്ച ഫലപ്രദമാകാന്‍ ഇടയില്ലെന്ന് യുക്രെയ്ന്‍ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിച്ചത്. ആക്രമണത്തില്‍ ഒരു കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് സൈന്യത്തില്‍ നിന്ന് ഉത്തരം തേടുമെന്ന് റഷ്യ പറഞ്ഞു.
ഏറ്റവും മോശമായ സാഹചര്യം മരിയുപോളിലാണ് എന്നാല്‍ അവിടെ ജനങ്ങള്‍ക്ക് രക്ഷപ്പെടാന്‍ മാനുഷിക ഇടനാഴി സ്ഥാപിക്കാന്‍ റഷ്യ സാഹചര്യമൊരുക്കുന്നില്ലെന്നും യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. യുക്രെയ്ന്‍ മോസ്‌കോയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതുവരെ റഷ്യ ആക്രമണം തുടരുമെന്നായിരുന്നു ചര്‍ച്ചയില്‍ റഷ്യന്‍പ്രസിഡന്റ്ിന്റെ നിലപാട്. നീതിയുക്തമായ നയതന്ത്ര പരിഹാരങ്ങള്‍ തേടാനും കൂടിക്കാഴ്ച തുടരാനും യുക്രെയ്ന്‍ തയ്യാറാണെങ്കിലും കീഴടങ്ങാനില്ലെന്ന് ദിമിട്രി പറഞ്ഞു.
അതേസമയം, നാറ്റോ സൈനിക സഖ്യത്തില്‍ ചേരാനുള്ള പദ്ധതികള്‍ ഉപേക്ഷിച്ച് യുക്രെയ്ന്‍ ഒരു നിഷ്പക്ഷ രാഷ്‌ട്രമായി മാറണമെന്നാണ് റഷ്യ യുടെ ആവശ്യം. 2014ല്‍ റഷ്യ പിടിച്ചെടുത്ത തെക്കന്‍ യുക്രെയ്‌നിയന്‍ ഉപദ്വീപായ ക്രിമിയയുടെ മേലുള്ള മോസ്‌കോയുടെ അധികാരപരിധി കീവ് അംഗീകരിക്കണമെന്നും റഷ്യ ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങള്‍ അംഗീകരിക്കുക കീഴടങ്ങലിന് തുല്യമാണെന്നാണ് യുക്രെയ്‌ന്റെ നിലപാട്. അതിനാല്‍ റഷ്യ-യുക്രെയ്ന്‍ ആദ്യവട്ടചര്‍ച്ചയില്‍ പുരോഗതിയുണ്ടായില്ല.
അതെ സമയം റഷ്യ ആക്രമണം നടത്തുന്ന നഗരങ്ങളില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനുള്ള മനുഷ്യ ഇടനാഴികള്‍ സ്ഥാപിക്കാന്‍ ഇരുരാഷ്‌ട്രങ്ങളും തയ്യാറായെങ്കിലും റഷ്യയുടെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പ്രതിസന്ധി രൂക്ഷമാവുകയാണ്. കൂടുതല്‍ പേരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ സൈന്യം സാഹചര്യം ഒരുക്കുമെന്ന് പ്രതീക്ഷയിലാണ് യുക്രെയ്ന്‍. അതെ സമയം റഷ്യ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് കീഴടങ്ങലാവുമെന്നാണ് യുക്രെയ്‌ന്റെ നിലപാട്.
Comments