ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തോൽവി ചർച്ച ചെയ്യാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി യോഗം വിളിക്കണമെന്ന് മുതിർന്ന നേതാവ് രൺദീപ് സുർജേവാല. തിരഞ്ഞെടുപ്പിൽ ഞങ്ങൾ തോറ്റു. എന്നാൽ ഇച്ഛാശക്തി നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ പ്രതീക്ഷകൾക്ക് വിപരീതമായിരുന്നു അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ. ജനങ്ങളുടെ അനുഗ്രഹം നേടുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു എന്നത് അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിക്കുന്നതിനായി സോണിയാ ഗാന്ധി ഉടനെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം ചേരണമെന്നും സുർജേവാല വ്യക്തമാക്കി.
പഞ്ചാബിലെ കനത്ത തിരിച്ചടിയിൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ അദ്ദേഹം കുറ്റപ്പെടുത്തി. നാലര വർഷക്കാലത്തെ ഭരണവിരുദ്ധ വികാരത്തിൽ നിന്നും ജനങ്ങൾ മോചിതരാകാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് ആംആദ്മിയ്‌ക്ക് കൂടുതൽ വോട്ട് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments