അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയസഭാ തെരഞ്ഞെടുപ്പിൽ ഒരിടത്ത് പോലും വിജയിക്കാൻ സാധിക്കാതിരുന്ന കോൺഗ്രസിനെ പരിഹസിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. കോൺഗ്രസിനെ പിരിച്ചു വിട്ട് ഇറ്റലിയിലേക്ക് മടങ്ങുന്നതാണ് നിങ്ങൾക്കും പ്രത്യേകിച്ച് മകൻ രാഹുൽ ഗാന്ധിക്കും കുടുംബത്തിനും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സന്ദേശം സുവ്യക്തം. ഇത് മോദിജിയുടെ വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ്. പരിവാർ രാജ്, മാഫിയാ രാജ് എന്നിവ ജനങ്ങൾ വെറുക്കുന്നു എന്ന പ്രഖ്യാപനമാണ് ഈ റിസൾട്ട്.
കാർഷിക സമരത്തിന്റെ പേരിൽ പഞ്ചാബിലെ ജനങ്ങളെ മാത്രമേ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാൻ എതിരാളികൾക്ക് കഴിഞ്ഞുള്ളൂ എന്നതും സത്യമാണ്. ഈ ഫലം ഒരു കാര്യം ഉച്ചത്തിൽ വിളിച്ചു പറയുന്നു. കോൺഗ്രസിന്റെ കാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ അവസാനിച്ചിരിക്കുന്നു.
സോണിയാജിയോട് ഒരു അപേക്ഷയുണ്ട്. കോൺഗ്രസിനേ പിരിച്ചു വിട്ട് ഇറ്റലിയിലേക്ക് മടങ്ങുന്നതാണ് നിങ്ങൾക്കും പ്രത്യേകിച്ച് മകൻ രാഹുൽഗാന്ധിക്കും കുടുംബത്തിനും നല്ലത് എന്ന് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
Comments