ഗുവാഹട്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചിൽ നാലിലും വെന്നിക്കൊടി പാറിച്ച ബിജെപിക്ക് ഇരട്ടിമധുരമായി അസമിലെ വിജയം. മുൻസിപ്പൽ ഇലക്ഷന് പിന്നാലെ ഇന്ന് പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലമാണ് ബിജെപിക്ക് ഇരട്ടിമധുരമായത്.
മജൂലി മണ്ഡലമാണ് ബിജെപി സ്വന്തമാക്കിയത്. മുൻ മുഖ്യമന്ത്രിയും നിലവിൽ രാജ്യസഭാ എംപിയുമായ സോനോവാൾ രാജിവെച്ചൊഴിഞ്ഞ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഭുബൻ ഗാമാണ് 29,126 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ആകെ 69.86 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. 203 പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്.
അസം ജാതീയ പരിഷദ് സ്ഥാനാർത്ഥി ചിത്തരഞ്ചൻ ബസുമാതാരിയെയാണ് ഭുബൻ തോൽപ്പിച്ചത്. പ്രാദേശികമായി ്‌സ്വാധീനമുള്ള അസം ജാതീയ പരിഷദിനെ കോൺഗ്രസ് ശക്തമായി പിന്തുണച്ചിട്ടും ബിജെപിയെ തോൽപ്പിക്കാനായില്ല. 72 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തിരിഞ്ഞെടുപ്പിന്റെ ഫലം ഇന്ന് വൈകിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. ഇന്നലെ പുറത്തുവന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പ് ഫലത്തിൽ 80 മുൻസിപ്പാലിറ്റികളിൽ 77 ഉം ബിജെപി വിജയിച്ചിരുന്നു. കോൺഗ്രസിനെയും മറ്റ് പാർട്ടികളെയും നിലംതൊടീക്കാതെയായിരുന്നു ബിജെപിയുടെ വിജയം.
















Comments