ചെന്നൈ : ബിജെപിയോടുള്ള വിശ്വാസം ജനങ്ങൾ ഒരിക്കൽ കൂടി പ്രകടിപ്പിച്ചെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമികവിന് തെളിവാണ് നാല് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ വിജയം തന്നെ ഏറെ സന്തോഷവാനാക്കി. 2014 ലെ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് താഴെ സീറ്റുകൾ മാത്രമായിരുന്നു ബിജെപിയ്‌ക്ക് ലഭിച്ചത്. എന്നാൽ ഇന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുന്നു. ഉത്തരാഖണ്ഡിലും വൻ ഭൂരിപക്ഷത്തോടെ മുന്നേറാൻ കഴിഞ്ഞു എന്നത് സന്തോഷകരമാണ്. പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ മികവിന് തെളിവാണ് യുപിയിലെ ബിജെപിയുടെ ജയമെന്നും അണ്ണാമലൈ വ്യക്തമാക്കി.
അഞ്ച് സംസ്ഥാനങ്ങളിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഭരണം സ്വന്തമാക്കിയത് ബിജെപിയാണ്. ഗോവയിൽ 20 സീറ്റുകളും, മണിപ്പൂരിൽ 32 സീറ്റുകളും, ഉത്തർപ്രദേശിൽ 255 സീറ്റുകളും, ഉത്തരാഖണ്ഡിൽ 47 സീറ്റുകളും ആണ് ബിജെപി സ്വന്തമാക്കിയത്.
















Comments