ബാഗ്ദാദ്: ഭീകരസംഘടനയായ ഐഎസ്‌ഐഎസിന്റെ തലവൻ അബു ഇബ്രാഹിം അൽ-ഖുറാഷിയുടെ മരണം സ്ഥിരീകരിച്ചു. ഐഎസ്‌ഐഎസ് തന്നെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തിയത്. അബു ഹസൻ അൽ-ഹാഷിമി അൽ-ഖുറാഷിയാണ് ഐഎസിന്റെ പുതിയ തലവൻ. ‘വിശ്വാസികളുടേയും മുസ്ലീങ്ങളുടെ ഖലീഫയ്‌ക്കും മുകളിലുള്ള അമീറെന്ന നിലയിൽ അബു ഹസൻ അൽ ഹാഷിമി അൽ ഖുറാഷിയോട് കൂറ് പുലർത്തുമെന്ന് ഐഎസ് ഭീകർ പ്രതിജ്ഞ എടുത്തതായും ഇവർ പുറത്ത് വിട്ട ഓഡിയോ സന്ദേശത്തിൽ പറയുന്നു.
ഐഎസിന്റെ വക്താവും, മുൻ ഐഎസ് തലവനും കൊല്ലപ്പെട്ടതായാണ് മറ്റ് അംഗങ്ങൾ സ്ഥിരീകരിച്ചത്. 2019 മുതൽ ഐസിനെ നയിച്ചിരുന്നത് അബു ഇബ്രാഹിം അൽ-ഖുറാഷിയാണ്. അബൂബക്കർ അൽ ബാഗ്ദാദിക്ക് പകരമായാണ് അൽ ഖുറാഷി ചുമതല ഏറ്റെടുക്കുന്നത്. ഐഎസ് ഭീകര സംഘടനയായി നിലവിൽ വന്നതിന് ശേഷമുള്ള മൂന്നാമത്തെ തലവനായിരുന്നു ഖുറാഷി.
















Comments