കീവ്: റഷ്യൻ അധിനിവേശം പതിനാറാം നാളിൽ എത്തിനിൽക്കുമ്പോൾ ധീരമായി ചെറുത്ത് നിൽപ്പ് തുടരുകയാണ് യുക്രെയ്ൻ. യുദ്ധം തുടരുന്നതിനിടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച റഷ്യൻ സൈനികരെ ധീരമായി നേരിട്ട യുക്രെയ്ൻ ദമ്പതികളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നു.യുക്രെയ്‌നിലെ മൈക്കോളീവ് ഒബ്ലാസ്റ്റ് പ്രവിശ്യയിൽ നടന്ന സംഭവമാണ് ഇപ്പോൾ യുക്രെയ്ൻ ജനതയുടെ ധൈര്യത്തിന്റെ പ്രതീകമെന്നോണം പ്രചരിക്കുന്നത്.
ദൃശ്യങ്ങളിൽ നാല് റഷ്യൻ സൈനികർ വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറുന്നതും തുടർന്ന് മദ്ധ്യവയസ്‌കനായ പുരുഷൻ സൈനികരോട് ദേഷ്യപ്പെടുന്നതും കാണാം.അദ്ദേഹത്തിന് പിന്നാലെ ഭാര്യയും സൈനികർക്ക് നേരെ രോഷപ്രകടനം നടത്തുന്നത് കാണാം. ആയുധധാരികളായ റഷ്യൻ സൈന്യം പ്രദേശം വിട്ട് പോകാൻ പറഞ്ഞെങ്കിലും ഇരുവരും ധൈര്യപൂർവ്വം വിസമ്മതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ദമ്പതികളെ ഭയപ്പെടുത്താൻ സൈനികരിലൊരാൾ ആകാശത്തേക്ക് വെടി ഉതിർത്തെങ്കിലും ഇരുവരും സൈനികർക്ക് നേരെ തിരിഞ്ഞ് ശക്തമായ ഭാഷയിൽ സ്ഥലം വിട്ട് പോകാൻ ആവശ്യപ്പെട്ടു. സൈനികരും ദമ്പതികളും തമ്മിലുള്ള തർക്കം നീണ്ടെങ്കിലും ഒടുവിൽ പരാജയം അംഗീകരിച്ച് സൈനികർ വീട് വിട്ടിറങ്ങി.
Russian army break into private property, get kicked out by old couple. pic.twitter.com/sUkqEXGd9i
— AlexandruC4 (@AlexandruC4) March 9, 2022
വീട്ടുവളപ്പിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. നിരവധി പേരാണ് ദമ്പതികളെ അഭിനന്ദിച്ചും പിന്തുണച്ചും രംഗത്തെത്തിയിരിക്കുന്നത്.
Comments