കൊച്ചി: ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശിയ്‌ക്ക് പിന്നാലെ അച്ഛനേയും അറസ്റ്റ് ചെയ്ത് പോലീസ്, മരിച്ച ഒന്നരവയസ്സുകാരിയുടെ പിതാവ് സജീവനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവദിവസം തന്നെ സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുഞ്ഞിന്റെ സംരക്ഷണത്തിൽ വീഴ്‌ച്ചവരുത്തിയെന്ന് ആരോപിച്ച് ബാലനീതിവകുപ്പ് പ്രകാരമാണ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സിപ്‌സിയും മകൻ സജീവനും. കുട്ടിയുടെ പിതൃത്വം ഏൽക്കണം എന്നതിനെ ചൊല്ലി കാമുകനും പ്രതിയുമായ ജോൺ ബിനോയ് ഡിക്രൂസും സിപ്‌സിയും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവ സമയത്ത് സിപ്‌സി മുറിയിലുണ്ടായിരുന്നില്ല. ലോഡ്ജിലെ ബാത്ത്‌റൂമിലെ ബക്കറ്റിൽ മുക്കിയാണ് ജോൺ കുഞ്ഞിനെ കൊലപ്പെടുത്തുന്നത്. ഇയാൾ സംഭവ ദിവസം തന്നെ പിടിയിലായിരുന്നു.
കെഡി ലിസ്റ്റിലും പേരുള്ള ആളാണ് സിപ്‌സി. കഴിഞ്ഞ ദിവസമാണ് കൊച്ചി കലൂരിലെ ഹോട്ടൽ മുറിയിൽ വച്ച് ഒന്നരവയസ്സുകാരിയെ കുട്ടിയുടെ മുത്തശ്ശിയുടെ കാമുകൻ കൊലപ്പെടുത്തിയത്. പോലീസ് പറഞ്ഞപ്പോഴാണ് തന്റെ സുഹൃത്ത് ബിനോയ് കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്നത് അറിഞ്ഞതെന്നും തന്നോടുള്ള വിരോധത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സിപ്സി പറഞ്ഞിരുന്നു.
















Comments