തിരുവനന്തപുരം: ബിജെപിയേയും യോഗി ആദിത്യനാഥിനേയും ഉത്തർപ്രദേശിലെ ജനങ്ങൾ വിശ്വസിച്ചുവെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. ദേശീയ തലത്തിലുണ്ടായ മാറ്റം കേരളത്തിലും പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പകരം വെയ്‌ക്കാൻ ഒരു നേതാവും ബിജെപിയ്‌ക്ക് പകരം വെയ്‌ക്കാൻ ഒരു രാഷ്‌ട്രീയ പാർട്ടിയും ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തെ സംബന്ധിച്ച് മാത്രമാണ് ഇപ്പോൾ സംശയമുള്ളത്. പ്രതിപക്ഷ നിരയിൽ ഒരു മൂന്നാം ചേരി ഉണ്ടായിരിക്കുന്നു. ഇടതുപക്ഷ കക്ഷികളെ ജനങ്ങൾ ഉപേക്ഷിച്ചു. ന്യൂനപക്ഷങ്ങൾ ബി.ജെ.പിക്കെതിരാണെന്ന പ്രചരണം ജനങ്ങൾ തള്ളികളഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉദകക്രിയ നടക്കുക കേരളത്തിലാണ്. അതിന് നേതൃത്വം നൽകുക ബിജെപി ആയിരിക്കുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
കേരളത്തിലെ ഭരണത്തുടർച്ച തിരിച്ച് വരവില്ലാത്ത പരാജയം സി.പി.എമ്മിനുണ്ടാകുമെന്നും കൃഷ്ണദാസ് പറഞ്ഞു. കോൺഗ്രസ് പുനർചിന്തനത്തിന് തയ്യാറാകണം. നവകേരള നയരേഖ അവതരിപ്പിച്ചതിലൂടെ പ്രത്യയശാസ്ത്ര പരമായി സി.പി.എം പരാജയപ്പെട്ടുവെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. പ്രത്യയശാസ്ത്രത്തെ തള്ളിയതോടെ കമ്മ്യൂണിസ്റ്റ് പാർട്ടി ‘കമ്മ്യൂണിസ്റ്റ് പാർട്ടി’ അല്ലാതായി മാറിയെന്നും കൃഷ്ണദാസ് പറഞ്ഞു.
















Comments