ലക്‌നൗ : ഹിജാബിന്റെ പേരിൽ കർണാടകയിലേതിന് സമാനമായ രീതിയിൽ ഉത്തർപ്രദേശിലും സംഘർഷമുണ്ടാക്കാൻ ശ്രമം. ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ കോളേജ് അധികൃതർ വീടുകളിലേക്ക് മടക്കി അയച്ചു. അലിഗഡിലെ ശ്രീ വർഷ്‌ണേയ് കോളേജിലായിരുന്നു സംഭവം.
ബിഎ അവസാന വർഷ വിദ്യാർത്ഥികളിൽ ചിലരാണ് ഹിജാബ് ധരിച്ച് കോളേജിൽ എത്തിയത്. എന്നാൽ പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. വിദ്യാർത്ഥികളെ മടക്കി അയച്ച ശേഷം യൂണിഫോം ധരിക്കാത്ത ആരെയും ക്ലാസിലിരുത്താൻ ആകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കോളേജിൽ പാലിക്കേണ്ട വസ്ത്രധാരണ രീതിയുണ്ടെന്നും, ഉത്തരവിലൂടെ അതേക്കുറിച്ച് വീണ്ടും ഓർമ്മിക്കുകയാണ് ചെയ്തതെന്നും അ്ഡമിനിസ്‌ട്രേറ്റീവ് ഓഫീസർ ബീനാ ഉപാദ്ധ്യായ പറഞ്ഞു. സ്‌കൂളിലെ നിയമങ്ങൾ വിദ്യാർത്ഥികൾ പാലിക്കണം. ഉത്തരവിന് പിന്നിലെ ലക്ഷ്യം അതാണ്. അദ്ധ്യാപകരും ജീവനക്കാരും അത് പാലിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. അതേസമയം ഉത്തരവിനെ എതിർത്തുകൊണ്ട് ഒരു വിഭാഗം വിദ്യാർത്ഥികൾ രംഗത്ത് വന്നിട്ടുണ്ട്.
















Comments