ട്രിച്ചി: അനധികൃത പക്ഷിക്കച്ചവടം വ്യാപകമാകുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ വനംവകുപ്പിന്റെ പരിശോധന. ഓമനപക്ഷികളെന്ന പേരിൽ വിൽക്കാൻ വെച്ചിരുന്നവയെ കൂടുകൾ സഹിതം വനംവകുപ്പ് പിടിച്ചെടുത്തു.
600 ലധികം പച്ച തത്തകളെയും 100 ലധികം സ്റ്റാർലിങ് പക്ഷികളെയും പിടിച്ചെടുത്ത് കാടിന്റെ അതിർത്തിയിൽ തുറന്നുവിട്ടതായി വനം വകുപ്പ് അറിയിച്ചു. ട്രിച്ചി നഗരത്തിലെ അനധികൃത പക്ഷിക്കച്ചവടക്കാരെ തേടിയാണ് വനം വകുപ്പ് എത്തിയത്.
പച്ചതത്തകൾ കുഞ്ഞുങ്ങളായിരുന്നു. ഇവയെ പ്ലാസ്്റ്റിക് ട്രേകളിൽ ആക്കിയാണ് വിൽപനയ്‌ക്ക് എത്തിച്ചിരുന്നത്. അനധികൃത വ്യാപാരം നടത്തിയവർക്ക് വന്യമൃഗസംരക്ഷണ നിയമപ്രകാരം പിഴയൊടുക്കേണ്ടി വരുമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് റേഞ്ചർ വ്യക്തമാക്കി.
















Comments