തിരുവനന്തപുരം: ഗർഭിണിയായ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യ (21)ആണ് മരിച്ചത്. എട്ട് മാസം ഗർഭിണിയായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് വീടിനുള്ളിലെ മുറിയിൽ തുങ്ങിയ നിലയിൽ യുവതിയെ കണ്ടത്.
ഭർത്താവ് സ്ഥിരമായി മദ്യപിച്ചിട്ട് വരുന്നതിൽ ഭാഗ്യക്ക് മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാഗ്യയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
Comments