എറണാകുളം : കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടകൊലയുടെ കഥ പറയുന്ന കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് കേരളത്തിൽ അപ്രഖാപിത വിലക്ക്. മൾട്ടിപ്ലക്‌സ് തീയേറ്ററുകളിൽ പോലും ചിത്രത്തിന്റെ പ്രദർശനം ഒഴിവാക്കി. കശ്മിരിന്റെ അവസ്ഥ കേരളത്തിന് സംഭവിക്കാൻ ഇരിക്കുന്നതിന്റെ സൂചനയാണ് ചിത്രം പ്രദർശിപ്പിക്കാൻ മടിക്കുന്നതിന് പിന്നിലെന്ന് ഹിന്ദുഐക്യവേദി കുറ്റപ്പെടുത്തി.
സ്വന്തം മണ്ണിൽ നിന്നും കുടിയിറക്കപ്പെട്ട് അഭയാർത്ഥികളായി കഴിയേണ്ടിവന്നവർ. മാതാ പിതാക്കളെയും കൂടപ്പിറപ്പുകളെയും കൺമുൻപിൽ പിച്ചി ചീന്തുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കാൻ വിധിക്കപ്പെട്ടവർ. മൂന്ന് പതിറ്റാണ്ട് മുൻപ് കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച ഹിന്ദു വംശഹത്യയുടെ ദൃശ്യാവിഷ്‌കരമാണ് കശ്മീർ ഫയൽസ്.
ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിർമ്മിച്ച ചലച്ചിത്രത്തിന് കേരളത്തിൽ അപ്രഖ്യാപിത വിലക്കാണ് നിലനിൽക്കുന്നത്. സിനിമയുടെ പ്രദർശനം നടത്താൻ മൾട്ടിപ്ലക്‌സ് തിയേറ്റർ ഉടമകൾ പോലും ഭയപ്പെടുന്നു. ഇന്നലെ കശ്മീരിൽ നടന്നത് നാളെ കേരളത്തിൽ സംഭവിക്കാൻ ഇരിക്കുന്നതാണെന്നു ഹിന്ദുഐക്യവേദി ചൂണ്ടി കാട്ടി.
വിരലിൽ എണ്ണാവുന്ന തീയേറ്ററുകളിൽ മാത്രമാണ് കേരളത്തിൽ സിനിമ പ്രദർശനം നടക്കുന്നത്. പ്രേഷകരുടെ ആവശ്യപ്രകാരം ചില തീയേറ്ററുകൾ കൂടി പ്രദർശനത്തിന് തയ്യാറായിട്ടുണ്ട്. ബോളിവുഡ് സംവിധായകൻ വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
















Comments